ഉറങ്ങുന്നതിനിടെ സമീപത്ത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

insight kerala

തലനാരിഴയ്ക്ക് അപകടം ഒഴിവായി

തൃശൂർ: ഉറങ്ങുന്നതിനിടെ യുവാവിന്റെ സമീപത്ത് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലില്ലാണ് സംഭവം. സംഭവത്തിൽ ആർക്കും പരിക്കില്ല.

പറാട്ടുവീട്ടില്‍ കാസിമിന്റെ മകൻ ഫഹീമിന്റെ ഫോണാണ് പ പൊട്ടിത്തെറിച്ചത്. റെഡ്മിയുടെ ഫോണാണ് പൊട്ടിത്തെറിച്ചത്. പുലർച്ചെ നാലുമണിയോടെയാണ് സംഭവം. ശബ്ദം കേട്ട് ഫഹീം ഉണർന്നപ്പോള്‍ മുറിയാകെ പുകപടലങ്ങള്‍ ഉയരുകയായിരുന്നു.

പിന്നീട് വീട്ടുകാർ വെള്ളമൊഴീച്ച് തീ കെടുത്തി. ഇയാള്‍ കിടന്ന ബെഡ് ഭാഗീകമായി കത്തി നശിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ചതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ലെന്നാണ് വീട്ടുകാർ പറയുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article