എൻ.കെ. പ്രേമചന്ദ്രന് സൻസദ് മഹാരത്‌ന പുരസ്‌കാരം

insight kerala

ഡല്‍ഹി : പാർലമെന്റിലെ പ്രവർത്തനമികവ് എൻ. കെ. പ്രേമചന്ദ്രന്‍ എം.പി.ക്ക് സന്‍സദ് മഹാരത്‌ന പുരസ്‌കാരം. എ.പി.ജെ. അബ്ദുല്‍ കലാമിന്റെ നേതൃത്വത്തില്‍ തുടങ്ങിയ സന്‍സദ് ഫൗണ്ടേഷനാണ് പുരസ്‌കാരം നല്‍കുന്നത്. ശനിയാഴ്ച രാവിലെ 10.30-ന് ഡല്‍ഹി ന്യൂ മഹാരാഷ്ട്രാസദനില്‍ ചേരുന്ന സമ്മേളനത്തില്‍ പുരസ്‌കാരം നല്‍കും. ദേശീയ പിന്നാക്കവിഭാഗം കമ്മിഷന്‍ ചെയര്‍മാന്‍ ഹന്‍സ്രാജ് ജി. അഹിര്‍ മുഖ്യാതിഥിയാകും.

പ്രധാന മന്ത്രിക്കൊപ്പം വിരുന്നിൽ പങ്കെടുത്തതിന്റെ പേരിൽ വിവദത്തിലകപ്പെട്ട് നിൽകുന്ന സമയത്താണ് ഇപ്പോൾ അപ്രതീക്ഷതമായ് ഒരു അവാർഡ് ഇദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത് .

അഞ്ചുവര്‍ഷത്തില്‍ ഒരിക്കലാണ് പുരസ്‌കാരം നല്‍കുന്നത്. പാര്‍ലമെന്റംഗങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ സ്ഥിതിവിവരപ്പട്ടികയുടെയും മികവിന്റെയും അടിസ്ഥാനത്തിലാണിത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ആര്‍. നൂറുള്ള ചെയര്‍മാനായ കമ്മിറ്റിയാണ് പുരസ്‌കാരനിര്‍ണയം നടത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article