സതീശൻ പാച്ചേനിയുടെ കുടുംബത്തിന് കോൺഗ്രസിന്റെ സ്‌നേഹവീട്; താക്കോൽ കൈമാറി

insight kerala

കണ്ണൂർ: അന്തരിച്ച കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ കുടുംബത്തിന് കോൺഗ്രസ് വീടൊരുക്കി നൽകി. രാഷ്ട്രീയത്തിൽ എല്ലാം അർപ്പിച്ച നേതാവായിരുന്നു സതീശൻ എന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. 85 ലക്ഷം രൂപ ചെലവിലാണ് വീട് നിർമ്മിച്ച് നൽകിയത്. കെ സുധാകരൻ താക്കോൽ കൈമാറി.

പരിയാരത്തിനടുത്ത് അമ്മാനപ്പാറയിലാണ് മൂവായിരത്തോളം സ്‌ക്വയർഫീറ്റ് വിസ്തീർണ്ണത്തിൽ വീട് നിർമ്മാണം പൂർത്തീകരിച്ചത്. വാടക വീട്ടിലായിരുന്നു സതീശൻ പാച്ചേനിയുടെ ഭാര്യയും രണ്ട് മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.

Share This Article