തിരുവനന്തപുരം: ബോർഡ് , കോർപ്പറേഷൻ വിഭജനം തുടങ്ങിയപ്പോൾ തന്നെ യുഡിഎഫിനുള്ളിൽ അടി തുടങ്ങി. ഘടകകക്ഷികളുടെ വിഭജനമാണ് പൂർത്തിയായത്. മുസ്ലീം ലീഗിന് 32 പദവികളാണ് ലഭിച്ചത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തും ലീഗിന് 32 പദവികൾ ഉണ്ടായിരുന്നു. ഇതിൽ സംസ്ഥാന ജനറൽ സെക്രട്ടറി PMA സലാം ഉൾപ്പെടെയുള്ളവർ പ്രമുഖ പദവികൾ വഹിക്കും.
എന്നാൽ കേരള കോൺഗ്രസിനും ആർഎസ്പിക്കും കടുത്ത അതൃപ്തിയാണ്. പിജെ ജോസഫിന് ക്യാബിനറ്റ് പദവി ലഭിക്കാത്തതിലാണ് വിയോജിപ്പ്. വയോജന കമ്മീഷന്റെ അധ്യക്ഷപദവി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. നിലവിൽ ബിജെപി ജോസഫിന്റെ മകൻ അപു ജോസഫ് ചീഫ് വിപ്പ് പദവിയിൽ ക്യാബിനറ്റ് റാങ്കിലാണ്. ഒരു കുടുംബത്തിൽ നിന്ന് രണ്ടുപേർക്ക് ക്യാബിനറ്റ് പദവി നൽകുന്നതിലെ വിയോജിപ്പ് മറ്റ് പാർട്ടികൾ അറിയിച്ചിരുന്നു. എന്നാൽ യുഡിഎഫിൽ നിലവിൽ ഏറ്റവും മുതിർന്ന നേതാവാണ് പിജെ ജോസഫ്. അതിനാൽ അദ്ദേഹത്തിനുള്ള ക്യാബിനറ്റ് പദവി നൽകണമെന്നാണ് കേരള കോൺഗ്രസിൻറെ ആവശ്യം. എന്നാൽ വയോജന കമ്മീഷൻ അധ്യക്ഷപദവി പി ജെ ജോസഫിന് ലഭിക്കില്ല എന്ന ഉറപ്പായിരിക്കുകയാണ്. ഇതിനുള്ള അതൃപ്തി കേരള കോൺഗ്രസ് അറിയിച്ചു കഴിഞ്ഞു.
എന്നാൽ ആർ എസ് പിക്ക് ഇത്തവണ നാല് പദവികൾ ആണ് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് 9 പദവികൾ ഉണ്ടായിരുന്നു. എംഎൽഎമാരുടെ എണ്ണം കുറഞ്ഞിരുന്ന കാലത്തും 9 പദവികൾ ലഭിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ എംഎൽഎമാരുടെ എണ്ണം കൂടിയിട്ടുണ്ട്. കൊല്ലത്ത് ഉൾപ്പെടെ ശക്തമായ പ്രാതിനിധ്യമാണ് ആർഎസ്പിക്ക് ഉള്ളത്. ഈ സാഹചര്യത്തിലും പദവികളുടെ എണ്ണം വളരെ കുറഞ്ഞുപോയി എന്ന പരാതിയാണ് ആർഎസ്പി ഉന്നയിക്കുന്നത്.
മാണി സി കാപ്പന് നോർക്ക ചെയർമാൻ പദവി നൽകുമെന്ന് പ്രതീക്ഷിച്ചിരുന്നു .എന്നാൽ നിലവിലെ കേസിന്റെ സാഹചര്യത്തിൽ മാണി സി കാപ്പനും പദവി ലഭിക്കില്ല എന്ന് ഉറപ്പായി. വ

