തിരുവനന്തപുരം. മുസ്ലീം ലീഗിനുള്ള ബോർഡ് കോർപ്പറേഷൻ പദവികളിൽ നിയമനം. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി PMA സലാം സിൽക്ക് ചെയർമാൻ ആകും. യഹിയ ഖാൻ റൂറൽ എംപ്ലോയ്മെന്റ് സൊസൈറ്റി ചെയർമാൻ ആകും. ടി എം സലിം ആണ് KAL ചെയർമാൻ. സിഡ്കോ ചെയർമാൻ പദവി ടി മുഹമ്മദിന് ആണ്. ശ്യാം സുന്ദർ ആണ് ഇൻകൽ ചെയർമാൻ.
കഴിഞ്ഞ രണ്ടു രണ്ടുദിവസമായി മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും കെപിസിസി അധ്യക്ഷനും ക്ലിഫ്ഹൗസിൽ ഈ വിഷയങ്ങളിൽ കൂടിക്കാഴ്ച നടത്തുകയും വിശദമായ ചർച്ച നടത്തുകയും ചെയ്തിരുന്നു.

