അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ നിയമോപദേശം തേടി

insight kerala

തിരുവനന്തപുരം : മെസിയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസിൽ മുൻ കായിക മന്ത്രി വി അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അപേക്ഷ ഗവർണർക്ക് മുന്നിൽ എത്തി. ഗവർണർ ശുപാർശയിൻമേൽ നിയമപദേശം തേടി. ഇന്നുതന്നെ തീരുമാനം അറിയാനാകും.

കായിക മന്ത്രി എന്ന പദവി ദുരുപയോഗം ചെയ്ത് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനിക്ക് വഴിവിട്ട സഹായം ചെയ്തു എന്നാണ് അബ്ദുറഹ്മാൻ എതിരെയുള്ള ആരോപണം. ഇതിലൂടെ ഖജനാവിന് നഷ്ടമുണ്ടായി എന്നും കണ്ടെത്തി. മുൻ കായിക മന്ത്രി ആയ അബ്ദുറഹ്മാനെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണറുടെ അനുമതി തേടി സർക്കാർ ശുപാർശ നൽകിയിരുന്നു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘമാണ് അബ്ദുറഹ്മാനും ഇതിൽ പങ്കുണ്ട് എന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

Share This Article