വന്ദേമാതരം വിവാദം; “നിയമനടപടി ഉണ്ടായാൽ നോക്കി കൊള്ളാം”; കെ മുരളീധരൻ

insight kerala

കാസർകോട്: കാസർകോട്ടും വന്ദേമാതരം വിവാദം.
ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരൻ പങ്കെടുത്ത പരിപാടിയിലാണ് വന്ദേമാതരവുമായി ബന്ധപ്പെട്ട പുതിയ വിവാദം കൊഴുക്കുന്നത്. മന്ത്രി പങ്കെടുത്ത ഉദ്ഘാടന പരിപാടിയിൽ വന്ദേമാതരം പൂർണമായി പാടുകയായിരുന്നു. ഇതിൽ അതൃപ്‌ത്തി പ്രകടിപ്പിച്ച് ആരോഗ്യമന്ത്രി കെ മുരളീധരനും, ജില്ലാ കളക്ടറും, എം പി രാജ്മോഹൻ ഉണ്ണിത്താനും കല്ലട്ര മാഹിൻ എംഎൽഎയും ഇരിപ്പിടത്തിൽ ഇരിക്കുകയായിരുന്നു.കാസർകോട് മുള്ളേരിയ കുടുംബാരോഗ്യ കേന്ദ്രത്തിലെ ലാബ് ഉദ്ഘാടന ചടങ്ങിലാണ് സംഭവം . വന്ദേ മാതരം പാടി പൂർത്തിയാക്കുന്നതിന് മുമ്പ്
ജില്ലാ കളക്ടറും, രാജ്മോഹൻ ഉണ്ണിത്താൻ എം പിയും, കല്ലട്ര മാഹിൻ എംഎൽഎയും മന്ത്രിക്കൊപ്പം ഇരുന്നതിൽ പ്രതിഷേധിച്ച്
ബിജെപി ജില്ലാ കമ്മിറ്റി ഉൾപ്പെടെ രംഗത്ത് വന്നിരിക്കുകയാണ്.

ക വിവാദത്തിൽ പ്രതികരിച്ച് ആരോഗ്യ മന്ത്രി കെ. മുരളീധരൻ.മുള്ളേരിയയിലെ ലാബ് ഉദ്ഘാടന പരിപാടിയുടെ അജണ്ടയിൽ ഉണ്ടായിരുന്നത് ഈശ്വര പ്രാർത്ഥന എന്നും, തന്നെ ആരും ദേശ സ്നേഹം പഠിപ്പിക്കേണ്ട എന്നും മന്ത്രി കെ മുരളീധരൻ പറഞ്ഞു. സംസ്ഥാന സർക്കാർ പരിപാടിയിൽ കേന്ദ്രസർക്കാരിൻ്റെ പ്രോട്ടോക്കോൾ അനുവദിക്കില്ല. നിയമനടപടികൾ വന്നാൽ നോക്കാം നോക്കിക്കോളാം എന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം വൈകിട്ട് നടന്ന ചടങ്ങിലാണ് വിവാദ സംഭവങ്ങൾ ഉണ്ടായത്. വന്ദേമാതരം ആലപിക്കുമ്പോൾ മന്ത്രിയും കളക്ടറും എംപിയും എംഎൽഎയും ഇരുന്നു എന്നതാണ് ബിജെപി ഉയർത്തിയ ആക്ഷേപം

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

Share This Article