മിനി കൂപ്പർ അപകടം; പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

insight kerala

കൊച്ചി : മൂന്ന് പേരുടെ ജീവനെടുത്ത നെടുമ്പാശ്ശേരി മിനി കൂപ്പർ വാഹനാപകടക്കേസിൽ പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ റിപ്പോർട്ട് നൽകും. അപകട സമയത്ത് വാഹനം അമിത വേഗത്തിൽ ആയിരുന്നു എന്ന് ശാസ്ത്രീയമായി തെളിയിക്കുന്ന EDR റിപ്പോർട്ടും കോടതിയിൽ പ്രോസിക്യൂഷൻ നൽകും. ഒന്നാംപ്രതി സുഹൈൽ സജീവ്, രണ്ടാംപ്രതി നിനവ്, നാലാം പ്രതി അമീൻ ഷാ എന്നിവരുടെ ജാമ്യാപേക്ഷകളാണ് ജസ്റ്റിസ് കൗസർ എടപ്പഗത്തിൻ്റെ ബെഞ്ച് പരിഗണിക്കുന്നത്. പ്രതികളുടെ ആവശ്യത്തെ എതിർത്ത് അപകടത്തിൽ മരിച്ച ഗോപികയുടെ കുടുംബവും കേസിൽ കക്ഷിചേരാൻ അപേക്ഷ നൽകിയിട്ടുണ്ട്. ബിഎംഡബ്ലിയു അധികൃതർ നൽകിയ റിപ്പോർട്ടിൽ 162 കിലോമീറ്റർ വേഗതയിൽ വാഹനം സഞ്ചരിച്ചതായാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Share This Article