തിരുവനന്തപുരം: പിഎസ്‌സി സെക്രട്ടറി സാജു ജോർജ് പി എസ് സി ചെയർമാൻ എം ആർ ബൈജുവിനെതിരെ വീണ്ടും ക്രൈംബ്രാഞ്ചിന് നൽകി. ചെയർമാൻ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നു എന്നും വിവാദമാകുമ്പോൾ തങ്ങളുടെ മേൽ കെട്ടിവയ്ക്കുകയാണെന്നും പിഎസ്സി സെക്രട്ടറി മൊഴി നൽകി. ഇതു രണ്ടാം തവണയാണ് പിഎസ്സി സെക്രട്ടറി ചെയർമാനെതിരെ ക്രൈംബ്രാഞ്ചിന് മൊഴി നൽകുന്നത്.
