മന്ത്രി ഒ ജെ ജെനീഷിനെതിരെ കേസെടുക്കണം; ബിജെപി

insight kerala

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റുചെയ്തതിൽ മന്ത്രിക്കെതിരെ കേസെടുക്കണമെന്ന് ബിജെപി .സത്യപ്രതിജ്ഞാ ലംഘനം എന്നാണ് ബിജെപി വാദിക്കുന്നത്.

പോസ്റ്റ് വിവാദമായതിനെ തുടർന്ന് മന്ത്രി പിൻവലിച്ചിരുന്നു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വീഡിയോ നീക്കിയതെന്നാണ് സൂചന. അമിത്ഷായ്‌ക്കെതിരായ കരിങ്കൊടി പ്രതിഷേധത്തില്‍ മുഖ്യമന്ത്രിക്ക് അതൃപ്തിയുണ്ടായിരുന്നു. എന്നാല്‍ പ്രതിഷേധത്തില്‍ തെറ്റില്ലെന്നായിരുന്നു ഒ ജെ ജനീഷ് പ്രതികരിച്ചത്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ നിന്നും നീക്കിയതോടെ ഒ ജെ ജനീഷിനെ പരിഹസിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിരുന്നു. അകാലത്തില്‍ പൊലിഞ്ഞ ഓജെയുടെ പോസ്റ്റിന് ആദരാഞ്ജലികളെന്ന് പി എം ആര്‍ഷോ കുറിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ പ്രകോപിപ്പിച്ചുവെന്നതായിരുന്നു മുഖ്യമന്ത്രിയുടെ അതൃപ്തിക്ക് കാരണം. എന്നാല്‍ പ്രതിഷേധത്തില്‍ തെറ്റില്ലെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസ് നിലപാട്. പക്ഷെ, അധ്യക്ഷന്‍ തന്നെ വീഡിയോ നീക്കിയത് സംഘടനയില്‍ ആശയക്കുഴപ്പത്തിന് വഴിവെച്ചു.

Share This Article