മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചു; പരിപാടികളിൽ കൂടുതൽ പോലീസുകാരെ വിന്യസിക്കും

insight kerala

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശന്റെ സുരക്ഷ കൂട്ടാന്‍ തീരുമാനം. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് സുരക്ഷ കൂട്ടാനുള്ള തീരുമാനം. മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങുകളില്‍ കൂടുതല്‍ പൊലീസുകാരെ വിന്യസിക്കും.

യാത്രാവേളയില്‍ അകമ്പടിയായി എസ്‌കോര്‍ട്ട്, പൈലറ്റ് വാഹനങ്ങള്‍ മാത്രമാണുണ്ടാകുക. ഇന്ന് തിരുവനന്തപുരത്ത് നടക്കുന്ന മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കും. മന്ത്രിമാര്‍ക്കുള്ള സുരക്ഷ വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്. സുരക്ഷ കൂട്ടണമെന്ന് ഇന്റലിജന്‍സ് മേധാവി പൊലീസ് ജില്ലാ പൊലീസ് മേധാവിമാരോട് ആവശ്യപ്പെട്ടിരുന്നു.

Share This Article