ഭിന്നത മറന്ന് സമസ്ത എപി, ഇകെ വിഭാഗം നേതാക്കൾ ഒരേ വേദിയിൽ

insight kerala

ഭിന്നതകൾ മാറ്റി വെച്ച് സമസ്ത എ.പി , ഇ കെ വിഭാഗം നേതാക്കൾ ജുമ മസ്ജിദ് ഉദ്ഘാടനത്തിന് ഒരേ വേദിയിൽ എത്തി. മലപ്പുറം പടിക്കൽ ജുമുഅ മസ്ജിദ് ഉദ്ഘാടനത്തിലാണ് സുന്നി ഐക്യ സാധ്യത തുറന്ന് നേതാക്കളുടെ ഒത്ത് ചേരൽ.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ, ജിഫ്രി മുത്തുക്കോയ തങ്ങൾ, ഖലീൽ ബുഖാരി തങ്ങൾ ഒരുമിച്ച് പരിപാടിക്കെത്തി .

ഈ കൂട്ടായ്മയും ഐക്യ സംഘ ബോധവും എല്ലാ കാലത്തും എല്ലാ മേഖലകളിലും പുലർത്താൻ സാധിക്കട്ടെയെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
ഭിന്നതയും, വിഭാഗീയതയും അവസാനിച്ചുകൊണ്ട് മുന്നോട്ട് പോകണമെന്നും
ലക്ഷ്യം ഒരേ പാതയിൽ ഉള്ളതാണ്, ഒരേ മാർഗ്ഗത്തിലേക്ക് ഉള്ളതാണെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബഹുസ്വര സമൂഹത്തിൽ മുസ്‌ലിം സമൂഹത്തിന്റെ ഐക്യം ഏറെ പ്രധാനപ്പെട്ടതാണെന്ന് മനസിലാക്കി മുന്നോട്ട് പോകണം.
ചടങ്ങിൽ വെച്ച് ജിഫ്രി മുത്തുക്കോയ തങ്ങൾ കാന്തപുരത്തിന് പരസ്യപിന്തുണയും നൽകിയിരുന്നു

Share This Article