വിശാല കമ്മിറ്റിയിൽ ഗ്രൂപ്പ് ചർച്ച ഉച്ചയ്ക്ക് രണ്ട് മുതൽ ഏഴു വരെ; ബേബിയും ഐസകും രാജീവും മുന്നോട്ടുവയ്ക്കുന്നത് എന്ത്?

insight kerala

കോഴിക്കോട് : കോഴിക്കോട് നടക്കുന്ന സിപിഎം വിശാല സംസ്ഥാന സമിതിയിൽ ആദ്യദിനത്തിൽ ഉച്ചയ്ക്ക് രണ്ടുമണിമുതൽ ഏഴുമണി വരെയാണ് ഗ്രൂപ്പ്ചർച്ച നടക്കുന്നത്. ജില്ലാ കമ്മിറ്റികൾ ഗ്രൂപ്പുകളായി തിരിഞ്ഞാണ് ചർച്ച നടത്തുന്നത്. പൊതു ചർച്ചയിൽ ഏതൊക്കെ വിഷയം ഉന്നയിക്കണം എന്നതാണ് ചർച്ചയിൽ ഉണ്ടാവുക. മണിക്കൂറുകൾ നീണ്ട ചർച്ചയ്ക്ക് ഒടുവിൽ ഏഴുമണിമുതൽ എട്ടുമണിവരെ പൊതു ചർച്ച നടക്കും. ഈ ചർച്ചയിൽ സംസ്ഥാന സമിതി അംഗങ്ങളൊന്നും തന്നെ പങ്കെടുക്കില്ല. ജില്ലാ കമ്മിറ്റികളിൽ നിന്നുള്ളവരും പോഷക സംഘടനകളുടെ പ്രതിനിധികളും പങ്കെടുക്കും.

നാളെ മുഴുവനായും പൊതു ചർച്ചയാണ് നടക്കുക. മറ്റന്നാൾ പൊതുയോഗം ചേർന്ന് സമ്മേളനം അവസാനിപ്പിക്കും. ഈ ചർച്ചകളിൽ എന്തൊക്കെ വിഷയങ്ങളാണ് ഉന്നയിക്കപ്പെടുക എന്നതാണ് ഏവരും കാത്തിരിക്കുന്നത്. ഇഡിയുടെ അന്വേഷണവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്തു യഥാർത്ഥ വിഷയത്തിൽ നിന്നുള്ള ശ്രദ്ധ മാറുമോ എന്ന ആശങ്ക സജീവമായി നിൽക്കുന്നുണ്ട് . തോൽവിയുടെ കാര്യകാരണങ്ങൾ ചർച്ച ചെയ്യുന്ന വേളയിൽ ഇഡി വിഷയം വലിച്ചിഴച്ച് ചർച്ച നീട്ടേണ്ടതില്ല എന്നാണ് ഭൂരിപക്ഷവും ആഗ്രഹിക്കുന്നത് . ജനറൽ സെക്രട്ടറി എം എ ബേബി ആമുഖപ്രസംഗം നടത്തിയ വേളയിൽ സംഘപരിവരിവാർ അജണ്ടകളെ വിമർശിച്ചപ്പോഴും ഇഡി വിഷയം തൊട്ടില്ല എന്നത് ശ്രദ്ധേയം. എന്നാൽ യോഗത്തിനു മുൻപ് എം വി ഗോവിന്ദൻ ആയാലും മുഹമ്മദ് റിയാസ് ആയാലും ഇഡി അന്വേഷണം ചർച്ചയിൽ ഉണ്ടാകും എന്നാണ് ആവർത്തിച്ചിരുന്നത്. അതേസമയം ആമുഖപ്രസംഗത്തിൽ കരുതലോടെയാണ് എം എ ബേബി നിലപാടെടുത്തത് എന്നത് എടുത്തു പറയേണ്ടതാണ്. ഇഡി വിഷയം പരാമർശിച്ച് ഗ്രൂപ്പ് ചർച്ചകളിലും തുടർന്ന് നടക്കുന്ന ചർച്ചകളിലും യഥാർത്ഥ വിഷയത്തിന്റെ ഫോക്കസ് മാറേണ്ട എന്നാണ് ബേബിയും ലക്ഷ്യമിടുന്നത്.

അതേസമയം പി രാജീവും തോമസ് ഐസക്കും ആവർത്തിച്ചു പറയുന്നത് പാർട്ടിക്ക് എവിടെയൊക്കെ തെറ്റുപറ്റിയിട്ടുണ്ടോ അത് തിരുത്തുകയും കണ്ടെത്തുകയും ചെയ്യുകയാണ് വിശാല കമ്മിറ്റിയുടെ പ്രധാന ലക്ഷ്യം. അതിൽ ഊന്നുയുള്ള ചർച്ചകൾ തന്നെയാകും ഉണ്ടാവുകയില്ല രാജീവും ഐസക്കും ഉറപ്പിക്കുന്നു. നേതൃത്വത്തിനെതിരെ ശബ്ദം ഉയർത്താൻ സാധ്യതയുള്ള നേതാക്കൾ സംസ്ഥാന സമിതിയിലോ സെക്രട്ടറിയേറ്റിലോ അംഗങ്ങളാണ്. ഉന്നത കമ്മറ്റികളിൽ അംഗമായതിനാൽ ഇന്ന് നടക്കുന്ന ചർച്ചകളിൽ അവർക്ക് ഭാഗഭാക്കാകാനും കഴിയില്ല. അതുകൊണ്ടുതന്നെ ശക്തമായ വിമർശനം ഉണ്ടാകാനുള്ള സാധ്യത എത്രത്തോളം എന്നതും മറ്റൊരു ചോദ്യമാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article