‘യുക്തിവാദിയായാല്‍ നിങ്ങള്‍ക്ക് ഉമ്മയെയും പെങ്ങളെയും ഭോഗിച്ചുകൂടെ’; വിസ്ഡം സലഫികളുടെ വൃത്തികെട്ട ചോദ്യം തിരിച്ചിട്ടു; ഉത്തരം മുട്ടിയപ്പോള്‍ ഉമ്മയെ അപമാനിച്ചേ എന്ന് നിലവിളി; ആരിഫ് ഹുസൈനെ കള്ളക്കേസില്‍ കുടുക്കാന്‍ നീക്കം

insight kerala

കെ വി നിരഞ്ജന്‍

കൊച്ചി: സ്വതന്ത്രചിന്തകനും, എക്‌സ്മുസ്‌ലീമുമായ ആരിഫ് ഹൂസൈന്‍ തെരുവത്തിനെ കള്ളക്കേസില്‍ കുടുക്കി നിശബ്ദനാക്കാന്‍ നീക്കം. വിസ്ഡം മുജാഹിദ് നേതാവ് ഡോ അബ്ദുല്ല ബാസില്‍ നല്‍കിയ പരാതിയിലാണ് കണ്ണുര്‍ ചക്കരക്കല്‍ പൊലീസ് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുത്തത്. ബാസിലിന്റെ ഉമ്മയെ അടക്കം ആരിഫ് ഹുസൈന്‍ അപമാനിച്ചുവെന്നാണ്, പരാതിയില്‍ പറയുന്നത്. ആരിഫ് മതസ്പര്‍ധയുണ്ടാക്കിയെന്നും പറയുന്നു.

എന്നാല്‍ ഇതെല്ലാം തീര്‍ത്തും കെട്ടിച്ചമച്ചതാണെന്നാണ് ആരിഫും പറയുന്നത്. യുക്തിവാദികളെ അപമാനിക്കാനായി അബ്ദുല്ല ബാസിലും കുട്ടരും നിരന്തരം ചോദിക്കുന്ന ചോദ്യമാണ്, ‘ യുക്തിവാദിയായാല്‍ നിങ്ങള്‍ക്ക് ഉമ്മയെയും പെങ്ങളെയും ഭോഗിച്ചുകൂടെ എന്നും’ എന്ത് ധാര്‍മ്മികതായാണ് നിങ്ങളെ ഇതില്‍നിന്ന് വിലക്കുന്നതെന്നും. തങ്ങള്‍ക്ക് ഇതിന് ഖുര്‍ആനില്‍ വിലക്കുണ്ടെന്നും ബാസില്‍ പറയുന്നു. നിരന്തരം ഇങ്ങനെ സ്വതന്ത്രചിന്തകരെ അപമാനിച്ചുകൊണ്ട് വീഡിയോ ചെയ്യുന്ന ബാസിലിനെ കളിയാക്കിക്കൊണ്ട് ആരിഫ് ഹുസൈന്‍ ഇട്ട ഒരു ട്രോള്‍ പോസ്റ്റാണ് പരാതിക്ക് ഇടയാക്കിയത്. ബാസിലിന്റെ ചോദ്യം ആരിഫ് തിരിച്ചിട്ടു. ഖുര്‍ആനില്‍ വിലക്കിയിട്ടില്ലായിരുന്നെങ്കില്‍ നിങ്ങള്‍ ഉമ്മയെയും പെങ്ങളെയും ഭോഗിക്കുമായിരുന്നോ എന്ന് ആരിഫ് ചോദിച്ചു. ഇത് ശക്തമായ ഭാഷയില്‍ ഒരു ട്രോള്‍ പോസ്റ്റ് ആക്കിയതോടെ ബാസിലിനും കൂട്ടരും ഉത്തരം മുട്ടി. ഇതോടെയാണ് ബാസില്‍ തന്റെ ഉമ്മയെ അപമാനിച്ചുവെന്ന് പറഞ്ഞ് പരാതി നല്‍കിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നേരത്തെ തന്നെ ഇസ്ലാമിസ്റ്റുകളുടെ കണ്ണിലെ കരടാണ് ആരിഫ്. ആരിഫിന്റെ ‘കോയകോളിങ്ങ’ എന്ന പരിപാടിയുടെ വാര്‍ഷിക സമ്മേളനം നിരോധിക്കണം എന്ന് പറഞ്ഞുപോലും, പൊലീസില്‍ പരാതി എത്തുകയുണ്ടായി. പ്രശ്‌നത്തില്‍ മുസ്‌ലീം ലീഗ് ഇടപെടണമെന്നും ഇസ്ലാമിസ്റ്റുകള്‍ പറഞ്ഞിരുന്നു! ഇപ്പോള്‍ തന്നെ തുടക്കത്തില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ ഇട്ട് കേസ് എടുത്ത പൊലീസ്, ഇപ്പോള്‍ മുസ്‌ലീം ലീഗിന്റെയടക്കം സമ്മര്‍ദത്തിന് വഴങ്ങി മതസ്പര്‍ധ വളര്‍ത്തി എന്ന വകുപ്പിട്ടിരിക്കയാണ്. എന്നാല്‍ ഒരു എക്‌സ്മുസ്‌ലീമായ താന്‍ ജനിച്ച മതത്തെ വിമര്‍ശിക്കുന്നത് എങ്ങനെയാണ് മതസ്പര്‍ധയാവുക എന്നാണ് ആരിഫിന്റെ ചോദ്യം.

പ്രശ്‌നം വ്യക്തിപരമല്ല, തീവ്രവാദമാണ്

ഈ പ്രശ്‌നം താനും അബ്ദുല്ല ബാസിലും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നമല്ലെന്ന് ആരിഫ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. വിസ്ഡം ഗ്രൂപ്പ് നടത്തുന്ന, സോഫ്റ്റ് താലിബാന്‍ പ്രവര്‍ത്തനങ്ങള്‍ താന്‍ നിരന്തരം എതിര്‍ക്കുകയും തുറന്നുകാട്ടുകയും ചെയ്തതോടെയാണ്, അവരുടെ കണ്ണിലെ കരടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിസ്ഡം മുജാഹിദ് സംഘടനയ്ക്ക് എതിരെ എന്‍.ഐ.എ അന്വേഷണം വേണമെന്നും ആരിഫ് ഹുസൈന്‍ പറഞ്ഞു. സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍, വിദേശബന്ധങ്ങള്‍, ഫണ്ടിങ്, പരിശീലന ശൃംഖലകള്‍ എന്നിവ അന്വേഷിക്കണം. സംഘടനയുടെ മതപ്രചാരണ രീതികളും ഭരണഘടനയെ സംബന്ധിച്ച നിലപാടുകളും അന്വേഷണവിധേയമാക്കണം.

എറണാകുളം പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആരിഫ് ഹുസൈന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ സ്ത്രീകളെ സംബന്ധിച്ച പ്രസ്താവനയെച്ചൊല്ലിയ വിവാദമാണ് ഇപ്പോഴത്തെ പ്രശ്നത്തിന് തുടക്കമിട്ടത്. കാന്തപുരത്തെ പ്രതിരോധിക്കാന്‍ വിസ്ഡം മുജാഹിദ് ശക്തമായി രംഗത്തെത്തിയതോടെയാണ് സംഘടനയുടെ നിലപാടുകളും പ്രവര്‍ത്തനങ്ങളും ചര്‍ച്ചയായതെന്നും ആരിഫ് പറഞ്ഞു.

കാന്തപുരത്തിന്റെ നിലപാടിന് ശാസ്ത്രീയ പിന്തുണയുണ്ടെന്ന് തെളിയിക്കാന്‍ വിസ്ഡം വിഭാഗം തെറ്റായ ശാസ്ത്രീയ വാദങ്ങള്‍ ഉപയോഗിച്ചെന്നാണ് ആരിഫിന്റെ ആരോപണം. ഈ വാദങ്ങള്‍ ചോദ്യം ചെയ്യപ്പെട്ടതോടെ വസ്തുതകള്‍ക്ക് മറുപടി പറയുന്നതിന് പകരം ഇസ്ലാമോഫോബിയ, മുസ്ലിം വിരുദ്ധത, വര്‍ഗീയത തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വിസ്ഡം മുജാഹിദിനെ ‘സോഫ്റ്റ് താലിബാന്‍’ എന്നാണ് ആരിഫ് വിശേഷിപ്പിച്ചത്. ലിംഗസമത്വം, എല്‍ജിബിടിക്യു അവകാശങ്ങള്‍, സ്ത്രീപുരുഷ വേര്‍തിരിവ്, മിശ്രലിംഗ പരിപാടികള്‍ തുടങ്ങിയ വിഷയങ്ങളില്‍ സംഘടന സ്വീകരിക്കുന്ന നിലപാടുകള്‍ പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഓണം, ക്രിസ്മസ് തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട മതപ്രചാരണം, ബാലവിവാഹം, സ്ത്രീകളുടെ സ്വാതന്ത്ര്യം, സമ്മതം തുടങ്ങിയ വിഷയങ്ങളിലെ മതവ്യാഖ്യാനങ്ങളും ഗൗരവമായി പരിശോധിക്കേണ്ടതുണ്ടെന്നാണ് ആരിഫിന്റെ വാദം. വിസ്ഡം മുജാഹിദിന് വിദേശ സംഘടനകളുമായും രാജ്യങ്ങളുമായും ബന്ധമുണ്ടോ, വിദേശത്തുനിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ടോ, പരിശീലന ശൃംഖലകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കണമെന്ന് ആരിഫ് ആവശ്യപ്പെട്ടു. ഐഇആര്‍എയുമായി സാമ്യമുള്ള മതപ്രചാരണ രീതികള്‍, യെമനില്‍ നിന്നുള്ള സലഫി പരിശീലന സ്വാധീനം, കുവൈത്ത് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളുമായുള്ള സാമ്പത്തിക-സ്ഥാപന ബന്ധങ്ങള്‍ എന്നിവ സംബന്ധിച്ച് താന്‍ രേഖകള്‍ ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഇക്കാര്യങ്ങളില്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിനും ബന്ധപ്പെട്ട സുരക്ഷാ ഏജന്‍സികള്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ആരിഫ് വ്യക്തമാക്കി.

വിസ്ഡം മുജാഹിദിന്റെ ഭരണഘടനാ നിലപാടാണ് താന്‍ പ്രധാനമായും ചോദ്യം ചെയ്യുന്നതെന്ന് ആരിഫ് പറഞ്ഞു. ഇസ്ലാമിക നിയമങ്ങളെയും മൂല്യങ്ങളെയും ഇന്ത്യന്‍ ഭരണഘടനയ്ക്ക് മുകളിലായി കാണുന്ന ആശയങ്ങള്‍ സംഘടനയുടെ പ്രചാരണങ്ങളില്‍ ഉണ്ടെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. ഒരു വ്യക്തിക്ക് തന്റെ മതവിശ്വാസങ്ങള്‍ പിന്തുടരാനുള്ള അവകാശമുണ്ട്. എന്നാല്‍ പൊതുസമൂഹത്തിലെ അവകാശങ്ങളും നിയമങ്ങളും സ്ത്രീ-പുരുഷ സമത്വവും വ്യക്തിസ്വാതന്ത്ര്യവും തീരുമാനിക്കുന്നത് മതഗ്രന്ഥങ്ങളല്ല, ഇന്ത്യന്‍ ഭരണഘടനയാണെന്നും അദ്ദേഹം പറഞ്ഞു.

കാന്തപുരം വിഷയത്തില്‍ ആരംഭിച്ച തര്‍ക്കം വ്യക്തികള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസമായി കാണരുതെന്നും അഭിപ്രായസ്വാതന്ത്ര്യം, മാധ്യമസ്വാതന്ത്ര്യം, സ്ത്രീകളുടെ സ്വാതന്ത്ര്യം, ഭരണഘടനാ മൂല്യങ്ങള്‍ തുടങ്ങിയ വിഷയങ്ങളാണ് ഇതിലൂടെ ഉയരുന്നതെന്നും അദ്ദേഹം പറഞ്ഞു. വിസ്ഡം മുജാഹിദിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും ആവശ്യമെങ്കില്‍ രേഖകളും വീഡിയോകളും പ്രസ്താവനകളും ഉള്‍പ്പെടെയുള്ളവ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നും ആരിഫ് വ്യക്തമാക്കി.

Share This Article