ചിറയിൻകീഴ് കയ്യാങ്കളി; കടുപ്പിച്ച് KPCC ; ആരായാലും പാർട്ടിക്ക് വഴങ്ങണമെന്ന് കെ മുരളീധരൻ; അയഞ്ഞ് രമ്യാ ഹരിദാസ്

insight kerala

തിരുവനന്തപുരം : രമ്യാ ഹരിദാസുമായി ബന്ധപ്പെട്ട കയ്യാങ്കളിയിൽ നിലപാട് കടുപ്പിക്കുകയാണ് കെപിസിസി. പാർട്ടി സസ്പെൻഡ് ചെയ്ത പാളയം പ്രദീപിനെ പേഴ്സണൽ സ്റ്റാഫ് ആക്കാൻ കത്ത് കൊടുത്ത നടപടിയിൽ കടുത്ത വിമർശനമാണ് രമ്യ ഹരിദാസ് ഏറ്റുവാങ്ങുന്നത്. കെപിസിസി നേതൃത്വത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് രമ്യയുടെതെന്ന് ഒരു വിഭാഗം ആരോപിക്കുന്നു.

രമ്യയ്ക്കെതിരെ വിമർശനവുമായി കെ മുരളീധരൻ രംഗത്ത് വന്നു. പാർട്ടി ആക്ഷൻ എടുത്താൽ അതിനപ്പുറം ഒന്നുമില്ല. പുറത്താക്കിയാൽ പുറത്തു തന്നെ. മന്ത്രി ആയാലും എംപി ആയാലും എംഎൽഎ ആയാലും പാർട്ടിക്ക് വിധേയരാണ് എന്നും കെ മുരളീധരൻ ഓർമിപ്പിച്ചു.

സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ രമ്യയുമായി ഫോണിൽ സംസാരിച്ചു. വിമർശനം കടുത്തതോടെ രമ്യ ഹരിദാസും അയഞ്ഞിട്ടുണ്ട്. പാളയം പ്രദീപിനായി കത്ത് നൽകിയിട്ടില്ല. ഇന്ന് കത്ത് നൽകുമെന്നാണ് അറിയിച്ചിരുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article