മണ്ണൂത്തിയിൽ 17കാരന് മദ്യം നൽകിയ ബാറിനെതിരെ കേസ്

insight kerala

തൃശ്ശൂർ മണ്ണുത്തിയിൽ 17 കാരന് മദ്യം നൽകിയ ബാറിനെതിരെ കേസ്. മണ്ണുത്തിയിലെ മയൂര ബാറിനെതിരെയാണ് പോലീസ് കേസെടുത്തത്. ഇക്കഴിഞ്ഞ 30ന് രാത്രി ഏഴരയ്ക്ക് 17കാരനും കൊഴുക്കുള്ളിയിലെ മറ്റൊരു സുഹൃത്തും കൂടി ബാറിൽ മദ്യപിക്കാൻ എത്തി. മദ്യപിച്ച ശേഷം ഇരുവരും തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. ഇതോടെ 17കാരൻ മണ്ണുത്തി പോലീസിൽ എത്തി പരാതിപ്പെടുകയായിരുന്നു. പോലീസ് പ്രായം തെളിയിക്കുന്ന രേഖകൾ പരിശോധിച്ചപ്പോഴാണ് പ്രായപൂർത്തിയായിട്ടില്ല എന്ന് മനസ്സിലായത്. ഇതോടെയാണ് ബാറിനെതിരെ കേസെടുത്തത്.

സംഭവത്തിൽ 17 കാരന്റെ അമ്മയുടെ പരാതിയിലാണ് ബാറിനെതിരെ കേസ്. ഉന്തും തള്ളും ഉണ്ടായ സുഹൃത്തിനെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.

Share This Article