തിരുവനന്തപുരം: വെങ്ങാനൂരിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തിയ അപകടത്തിൽ മരിച്ച ഡ്രൈവറെ തിരിച്ചറിഞ്ഞു. കാറിൻറെ ഉടമ ഏറ്റുമാനൂർ സ്വദേശി ടൈറ്റസ് കുര്യൻ ആണ് മരിച്ചത്. ഇദ്ദേഹം വിമുക്തഭടൻ ആണ്. ഇന്നലെ രാത്രിയോടുകൂടി ഇദ്ദേഹം കാറുമായി വീട്ടിൽ നിന്ന് ഇറങ്ങി എന്നാണ് വിവരം.
ഇന്ന് പുലർച്ചെ 5 30നാണ് അപകടമുണ്ടായത്. ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടി എങ്കിലും അതിവേഗത്തിൽ കാർ കത്തിപ്പടർന്നതിനാൽ രക്ഷാപ്രവർത്തനം സാധ്യമായിരുന്നില്ല. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി അല്പസമയത്തിനകം മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും.
