നേപ്പാളിലെ മിന്നൽ പ്രളയത്തിൽ ഇതുവരെ 9 മരണം റിപ്പോർട്ട് ചെയ്തു. നിരവധി ഗ്രാമങ്ങൾ ഒലിച്ചു പോയി. 20 പേരെ രക്ഷിച്ചു. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ യുപിയിലും ബീഹാറിലും ജാഗ്രത നിർദേശം. ഇരു സംസ്ഥാനങ്ങളിലും അടിയന്തരയോഗം ചേർന്നു. ഇന്ത്യ അടിയന്തര സഹായം എത്തിക്കാൻ ഒരുങ്ങുകയാണ്.
105 ഇന്ത്യക്കാർക്ക് പുറമെ ഓസ്ട്രേലിയ, നെതർലാൻഡ്സ്, അമേരിക്ക, മലേഷ്യ, ബ്രിട്ടൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും കാണാതായവരുടെ പട്ടികയിലുണ്ട്. നിരവധി വിദേശ യാത്രക്കാരുടെ പൗരത്വം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. 37 പേർ പ്രവാസി ഇന്ത്യക്കാരാണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട്. ദുരന്ത ബാധിത പ്രദേശത്ത് സഞ്ചാരികളെ അയച്ച 10 ടൂറിസം-ട്രാവൽ ഏജൻസികൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നേപ്പാൾ ടൂറിസം ബോർഡ് ഈ പ്രാഥമിക കണക്കുകൾ തയ്യാറാക്കിയത്.
കാണാതായ സഞ്ചാരികളെ കണ്ടെത്താനും വിവരങ്ങൾ സ്ഥിരീകരിക്കാനുമായി നേപ്പാൾ ടൂറിസം ബോർഡ്, ടൂറിസ്റ്റ് പോലീസ്, മറ്റ് ടൂറിസം മേഖലയിലെ സംഘടനകൾ എന്നിവർ ട്രാവൽ ഏജൻസികളുമായും ഗൈഡുകളുമായും പ്രാദേശിക ഭരണകൂടവുമായും സുരക്ഷാ ഏജൻസികളുമായും ഏകോപിച്ച് പ്രവർത്തിക്കുന്നുണ്ട്

