മഴ വില്ലനാകുമോ? ഓണാഘോഷ പൊലിമ കുറയുമോ ?

insight kerala

സംസ്ഥാനത്ത് ഇന്ന് വിവിധ ജില്ലകളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മധ്യകേരളത്തിലെ ഉൾപ്പെടെ 8 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിൽ ഉച്ചവരെ ഓറഞ്ച് അലർട്ട് നൽകിയിട്ടുണ്ട്. കള്ളക്കടൽ പ്രതിഭാസത്തിനും കടൽക്ഷോഭത്തിനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. ഒരു മീറ്റർ ഉയരത്തിൽ വരെ തിരമാലകൾ ഉയരും എന്നാണ് മുന്നറിയിപ്പുള്ളത്. മത്സ്യബന്ധനത്തിന് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. മഴ കനത്താൽ ഓണ ആഘോഷത്തിന്റെ പൊലിമ ഉൾപ്പെടെ കുറയും.

Share This Article