ഇന്ത്യ ചൈന അതിർത്തി പ്രശ്‌നങ്ങളിലെ ചർച്ചകൾക്കായി ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ ഇന്ന് ചൈനയിലെത്തും. ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി അജിത് ഡോവൽ നാളെ ചർച്ച നടത്തും. അടുത്തമാസം ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്കായി ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ് ഇന്ത്യയിൽ എത്തുന്നതിനു മുൻപായാണ്
ഡോവലിൻറെ സന്ദർശനം.
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല് ഇന്നും നാളെയും ചൈനയിൽ ഔദ്യോഗിക സന്ദര്ശനം നടത്തും.
ചൈനീസ് വിദേശകാര്യമന്ത്രി വാങ് യീയുമായി അദ്ദേഹം നാളെ ഉഭയകക്ഷി ചര്ച്ച നടത്തും. അതിർത്തി പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളും തുടർന്നു വരുന്ന ചർച്ചകളുടെ ഭാഗമായാണ് ഡോവലിന്റെ ചൈനീസ് സന്ദർശനം. നേരത്തെ 2020 ഗാൽവൻ മേഖലയിൽ ഉണ്ടായ സംഘർഷത്തെ തുടർന്ന് ഇന്ത്യ ചൈന ബന്ധം വഷളായിരുന്നു. പിന്നീട് നയതന്ത്ര സൈനിക തലങ്ങളിൽ പ്രശ്നപരിഹാരത്തിന് ചർച്ച തുടരുകയാണ്. നേരത്തെ അരുണാചല് പ്രദേശങ്ങളിലെ വിവിധ സ്ഥലങ്ങള്ക്ക് ചൈന പുതിയ പേരുകള് നല്കിയതിനെതിരെ ഇന്ത്യ കടുത്ത എതിർപ്പും വിമർശനവും ഉന്നയിച്ചിരുന്നു. അതിര്ത്തിയിൽ സമാധാനമാണ് ആഗ്രഹിക്കുന്നതെന്നും എന്നാൽ കടന്നുകയറ്റത്തെ ശക്തമായി ചെറുക്കുമെന്നുമാണ് ഇന്ത്യയുടെ നിലപാട്. കൂടാതെ ബ്രിക്സ് ഉച്ചകോടിക്ക് മുൻപായാണ് അജിത് ഡോവലിന്റെ ചൈന സന്ദർശനം. സപ്തംബര് 12, 13 തീയതികളില് ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിയില് ചൈനീസ് പ്രസിഡന്റ് ഷി ജിന്പിങ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഷി ജിന്പിങ്ങും തമ്മില് പ്രത്യേക കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.
