ഏറെ കോളിക്കമുണ്ടാക്കിയ പാലത്തായ് പോക്സോ കേസിൽ പ്രതി പത്മരാജന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ഇരയായ കുട്ടിയുടെ മൊഴിയിൽ വൈരുദ്ധ്യങ്ങൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. തുടർന്നാണ് പ്രതിയുടെ ശിക്ഷാവിധി മരവിപ്പിച്ചത്. പ്രതിയുടെ വാദം പ്രസക്തമെന്ന് കോടതി പറഞ്ഞു. ഉപാധികളോട് ആണ് കോടതി ജാമ്യം അനുവദിച്ചത്.
പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ചു എന്നാണ് ബിജെപി നേതാവായ അധ്യാപകൻ പത്മരാജനെതിരായ കേസ്. നവംബർ 15-നാണ് പദ്മരാജന് തലശ്ശേരി അതിവേഗ പോക്‌സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
