അഞ്ചുതെങ്ങിൽ മത്സ്യത്തൊഴിലാളിയെ കാണാതായിട്ട് 8 ദിവസം; പോലീസ് സ്റ്റേഷനു മുന്നിൽ കുത്തിയിരുന്ന് ബന്ധുക്കളുടെ പ്രതിഷേധം

insight kerala

മുതലപ്പൊഴിയില്‍ അപകടത്തില്‍പ്പെട്ട അഞ്ചുതെങ്ങ് സ്വദേശി ഷിജിനെ കാണാതായിട്ട് ഒരാഴ്ച പിന്നിട്ടു. ഷിജിനെ കണ്ടെത്താത്തതില്‍ പ്രതിഷേധിച്ച് അഞ്ചുതെങ്ങില്‍ കുടുംബം റോഡില്‍ കുത്തിയിരിക്കുകയാണ്.

തിരച്ചിലിന് കാര്യക്ഷമമായ നടപടി വൈകുന്നതിലാണ് കുടുംബത്തിന്റെ പ്രതിഷേധം. ഷിജിനെ കണ്ടെത്താതെ പിന്നോട്ടില്ലെന്നും മഴയായാലും വെയിലായാലും ഇവിടെ നിന്നും എങ്ങോട്ടും പോകില്ലെന്നും കുടുംബം പറഞ്ഞു. ഷിജിന്റെ ഭാര്യയും കൊച്ചുകുഞ്ഞുങ്ങളുമടങ്ങുന്ന കുടുംബമാണ് നിലവില്‍ ഇവിടെ പ്രതിഷേധിക്കുന്നത്.

കഴിഞ്ഞ വെള്ളി രാത്രി ഒന്‍പതോടെ മീന്‍ പിടിച്ച് കഴിഞ്ഞ് അഞ്ചുതെങ്ങ് പുത്തന്‍ മണ്ണ് സ്വദേശി ജോസിന്റെ വള്ളത്തില്‍ തീരത്തേയ്ക്ക് മടങ്ങുമ്പോഴാണ് അഴിമുഖ മുനമ്പിലെ തിരയില്‍പ്പെട്ട് വള്ളം മറിഞ്ഞ് ഷിജിനെ കാണാതായത്. തിരച്ചില്‍ നടത്തുന്നതില്‍ കാണിക്കുന്ന അലംഭാവത്തില്‍ നാട്ടുകാര്‍ക്കിടയിലും അമര്‍ഷമുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article