തിരുവനന്തപുരം : CMRL കേസിൽ ശശിധരൻ കാർത്തയുടെ മൊഴി പുറത്തുവന്നതിൽ പിണറായി വിജയൻ മാധ്യമ വാർത്തകളെ മുഴുവൻ തള്ളുകയാണ്. പി കെ ശ്രീമതിക്കെതിരെ വ്യാജ വാർത്ത വന്നതും വാർത്ത കളവാണെന്ന് തെളിഞ്ഞതും ചൂണ്ടിക്കാട്ടിയാണ് പിണറായിയുടെ പ്രതിരോധം. എന്തൊക്കെ വാർത്തകളാണ് മാധ്യമങ്ങൾ സൃഷ്ടിക്കുന്നത്. ശശിധരൻ കർത്താ മൊഴി നൽകി എന്നത് ആരാണ് പറഞ്ഞത് എന്നാണ് പിണറായിയുടെ മറു ചോദ്യം. “മാധ്യമങ്ങളിൽ എന്തെല്ലാം വാർത്ത വരുന്നു. പി കെ ശ്രീമതിയുടെ വാർത്തയും മാധ്യമങ്ങൾ അല്ലേ നൽകിയത് ?. നിങ്ങൾ കുറെ കാലമായില്ലേ എന്നിലേക്ക് എത്താൻ ശ്രമിക്കുന്നത്. നിങ്ങളുടെ ശ്രമം തുടർന്നു കൊള്ളൂ.” പിണറായി വിജയൻ പ്രതികരിച്ചു
എകെജി സെൻ്ററിൽ നടത്തിയ വാർത്താസമ്മേളനത്തിനു ശേഷമാണ് ഇത് സംബന്ധിച്ച മാധ്യമങ്ങളുടെ ചോദ്യത്തിന് പിണറായി വിജയൻറെ പ്രതികരണം. അതേസമയം വീണ വിജയന് മറ്റൊരു കമ്പനിയുണ്ടോ എന്ന ചോദ്യത്തിന് കമല ഇൻറർനാഷണൽ എന്നൊരു കമ്പനി ഉണ്ടോയെന്ന മറു ചോദ്യമാണ് പിണറായി വിജയൻ ഉന്നയിച്ചത്.
വീണ വിജയൻറെ കമ്പനി ഒരു സേവനവും നൽകിയിട്ടില്ല എന്നും പിണറായിയുമായുള്ള ബന്ധത്തിൻറെ പേരിലാണ് പണം നൽകിയത് എന്നും ശശിധരൻ കർത്ത മൊഴി നൽകിയിരുന്നു. 2024 നൽകിയ മൊഴിയുടെ പകർപ്പാണ് മാധ്യമങ്ങളിലൂടെ പുറത്തായത്. പിണറായി വിജയനും വീണ വിജയനും കുരുക്കാകുന്ന മൊഴിയാണ് ഇപ്പോൾ വന്നിരിക്കുന്നത്.

