നിതിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് മുഖ്യപ്രതി ഡോ റാമിനെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടു. ഈ മാസം 25 മുതൽ 5 ദിവസത്തേക്കാണ് കസ്റ്റഡി. തലശ്ശേരി കോടതിയാണ് കസ്റ്റഡിയിൽ വിട്ടത്.
14 ദിവസത്തേക്കാണ് ഇയാളെ റിമാൻഡ് ചെയ്തിരുന്നത്. കണ്ണൂർ ക്രൈംബ്രാഞ്ച് ഓഫീസിൽ സ്വമേധയാ കീഴടങ്ങിയ ഇയാളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. കഴിഞ്ഞ ദിവസം കർണാടകയിൽ നിന്ന് റാമിനെ കസ്റ്റഡിയിൽ എടുത്തെങ്കിലും നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ച് കോടതി വിട്ടയച്ചിരുന്നു.
