“ഇനിയും കടിച്ചുതൂങ്ങരുത്. സ്ത്രീകൾ സംഘടിച്ച് സത്യാഗ്രഹം നടത്തും” ശ്വേതയ്ക്ക് മുന്നറിയിപ്പുമായി ഉഷ

insight kerala

അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിയിൽ മലക്കം മറിഞ്ഞ ശ്വേതാ മോനോന് മുന്നറിയിപ്പുമായി നടി ഉഷാ ഹസീന. സ്ഥാനമൊഴിയാതെ കടിച്ചുതൂങ്ങാൻ ആണ് ഉദ്ദേശമെങ്കിൽ സംഘടനയിലെ സ്ത്രീകൾ സംഘടിച്ച് അമ്മയുടെ ഓഫീസിൽ സത്യാഗ്രഹ സമരം നടത്തുമെന്ന് ഉഷ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ മുന്നറിയിപ്പ് നൽകി. സംഘടനയുടെ നിലനിൽപ്പാണ് ആവശ്യം. അതുതകർക്കാൻ ആരെയും സമ്മതിക്കില്ലെന്നും ഉഷ വ്യക്തമാക്കി.

‘ശരിയായ കണക്കും റിപ്പോർട്ടും അവതരിപ്പിക്കാൻ ഭരണസമിതിക്ക് സാധിക്കാത്ത സാഹചര്യത്തിൽ ജനറൽബോഡി ഭരണസമിതിയുടെ രാജിയാണ് ആവശ്യപ്പെട്ടത്. രണ്ടു പ്രാവശ്യം ജനറൽബോഡിയിൽ ഭരണസമിതി തുടരാൻ ആഗ്രഹിക്കുന്നവർ കൈപൊക്കുക എന്നു പറഞ്ഞപ്പോൾ ആകെ പൊക്കിയത് 17- 18 പേരാണ്. തുടരേണ്ട എന്നുള്ളവർ കൈ പൊക്കാൻ ആവശ്യപ്പെട്ടപ്പോൾ ഭൂരിപക്ഷം ആൾക്കാരും കൈപൊക്കുകയാണ് ഉണ്ടായത്. ഒന്നല്ല, രണ്ട് വട്ടം’, ‘അമ്മ’ ജനറൽ ബോഡിയിൽ നടന്ന കാര്യങ്ങൾ ഉഷ ഹസീന വെളിപ്പെടുത്തി.

‘തുടർന്ന് പ്രസിഡന്റ് ഞാനും എന്റെ ടീമും രാജിവെക്കുന്നു എന്ന് രണ്ട് പ്രാവശ്യം പറഞ്ഞു. പ്രസിഡന്റിനെ കുറിച്ച് ഒരു ആരോപണം ഉന്നയിച്ചപ്പോൾ ജനറൽ ബോഡിക്ക് മുമ്പാകെ അത് തിരുത്താൻ നിൽക്കാതെ അടുത്ത നിമിഷം ഞാൻ ‘അമ്മ’യിൽ നിന്നുള്ള പ്രാഥമിക അംഗത്വത്തിൽനിന്ന് കൂടെ രാജിവയ്ക്കുകയാണ് ഇനി കോടതിയിൽ കാണാം, മീഡിയയിലും എന്നു പറഞ്ഞാണ് പ്രസിഡന്റ് ഇറങ്ങിപ്പോയത്. ജനറൽബോഡിയെ തന്റെ നിരപരാധിത്വം തെളിയിക്കാൻ നിൽക്കാതെയാണ് പ്രാഥമിക അംഗത്വം കൂടെ രാജിവെക്കുന്നു എന്ന് പറഞ്ഞ് ഇറങ്ങിയത്. പുറത്തുവന്ന് മീഡിയയുടെ മുമ്പിലും അങ്ങനെ തന്നെയാണ് പറഞ്ഞത്’, അവർ ചൂണ്ടിക്കാട്ടി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

‘അതിനുശേഷം ജനറൽബോഡിയാണ് ഒരു കമ്മിറ്റിയെ നിയോഗിച്ചത്. അതിന്റെ നേതൃത്വത്തിനായി എം.എൽ.എ. പിഷാരടിയെയും തിരഞ്ഞെടുത്തു. എന്നിട്ട് ഇപ്പോൾ ഇങ്ങനെയൊക്കെ പറഞ്ഞാൽ എന്താ ചെയ്യുക. ലാലേട്ടൻ രാജിവെച്ച സാഹചര്യം ഇതല്ലായിരുന്നു. ഇത് ഒരു ഭരണസമിതി മുഴുവൻ ജനറൽ ബോഡിയുടെ ചോദ്യങ്ങൾക്ക് ഉത്തരം മുട്ടി നിൽക്കുകയായിരുന്നു. ദയവുചെയ്ത് ഇനിയും വുമൺ കാർഡ് എന്ന് പറഞ്ഞ് തുടരാൻ നിൽക്കരുത്. ഒരു പാവം പെൺകുട്ടിയെ കൂട്ടത്തോടെ ആക്രമിച്ച കമ്മിറ്റിയാണിത്. വുമൺ കാർഡ് പറയാൻ ഒരു യോഗ്യതയും ആ കമ്മിറ്റിക്കില്ല. കടിച്ചു തൂങ്ങാൻ ആണ് ഉദ്ദേശമെങ്കിൽ ഞങ്ങൾ സ്ത്രീകൾ സംഘടിച്ച് അമ്മയുടെ ഓഫീസിലേക്ക് വരും. സത്യാഗ്രഹ സമരം ചെയ്യും. 10 മാസം കൊണ്ടുതന്നെ ഞങ്ങൾ ഇത്രയും നാണം കെട്ടു. അത്രയ്ക്ക് നാറിയ കഥകൾ ആണ് ആ ഓഫീസിൽനിന്ന് പുറത്തേക്ക് വന്നത്. ഇനിയും വയ്യ ഞങ്ങൾക്ക്. സംഘടനയുടെ നിലനിൽപ്പാണ് ആവശ്യം. അതു തകർക്കാൻ ഞങ്ങൾ ആരെയും സമ്മതിക്കില്ല’, ഉഷ ഹസീന വ്യക്തമാക്കി.

കഴിഞ്ഞദിവസം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ‘അമ്മ’ പ്രസിഡന്റ് സ്ഥാനം ഒഴിയില്ലെന്ന സൂചന ശ്വേത നൽകിയത്. തന്റെ നിരപരാധിത്വം തെളിയിക്കാതെ ഇനി പിന്മാറില്ല. താൻ അമ്മയെ അനാഥമാക്കിയിട്ടില്ല. അമ്മയെ ഹൈജാക്ക് ചെയ്യാൻ ആരെയും സമ്മതിക്കില്ല. അമ്മയുടെ ബൈലോയിൽ അഡ്‌ഹോക് കമ്മിറ്റി എന്നൊരു സംവിധാനമില്ല. ഒരു കമ്മിറ്റി രാജിവെച്ചാൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി ചുമതലയേൽക്കുന്നതുവരെ പഴയ കമ്മിറ്റിക്കാണ് ചുമതല. മോഹൻലാൽ നേതൃത്വം നൽകിയ കമ്മിറ്റി രാജിവെച്ചപ്പോഴും ഇതേ വ്യവസ്ഥ തന്നെയായിരുന്നു. പിന്നെന്തുകൊണ്ടാണ് തങ്ങളുടെ കമ്മിറ്റിക്കുമാത്രം മറ്റൊരു നിയമം എന്നും ശ്വേത ചോദിച്ചു.

Share This Article