അഡ്വ ഗീനാകുമാരിയെ പ്രോസിക്യൂട്ടർ സ്ഥാനത്തുനിന്ന് ഉടൻ നീക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. രണ്ടുമണിക്കൂറിനുള്ളിൽ ഉത്തരവ് പുറത്തിറങ്ങും. നാളെ കേസിൽ ഹാജരാകുന്നത് സ്പെഷ്യൽ പ്രോസിക്യൂട്ടർ ആയിരിക്കുമെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. വിഷയം ഗൗരവമുള്ളതാണ്. ഒരു പ്രോസിക്യൂട്ടർ പ്രതികൾക്ക് വേണ്ടി വാദിക്കുന്നത് അംഗീകരിക്കാൻ ആവില്ല എന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു പറഞ്ഞു. പ്രതിക്ക് ജാമ്യം കിട്ടിയ സംഭവത്തിൽ പ്രോസിക്യൂർക്കെതിരെ അസാധാരണ നടപടിയാണ് സർക്കാരിൻറെ ഭാഗത്തുനിന്ന് ഉണ്ടാകുന്നത്. ഗീനാകുമാരി വാദിച്ചത് പോലീസ് റിപ്പോർട്ടിന് എതിരായെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ.
