ഇഡി ഉദ്യോഗസ്ഥർക്കെതിരായ അതിക്രമത്തിൽ ഒടുവിൽ കുറ്റം സമ്മതിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിഷേധം ഉണ്ടാകാൻ പാടില്ലായിരുന്നു എന്ന് എം വി ഗോവിന്ദൻ പ്രതികരിച്ചു. പിണറായി വിജയനെ ലക്ഷ്യം വെച്ചുകൊണ്ട് രാഷ്ട്രീയമായി നീങ്ങിയപ്പോൾ അതിനെ എതിർത്തു. അഞ്ചെട്ടു മണിക്കൂർ പ്രതിഷേധം വന്നപ്പോൾ സ്വാഭാവികമായ പ്രതികരണം ഉണ്ടായി എന്നാണ് പാർട്ടി സെക്രട്ടറിയുടെ ഇപ്പോഴത്തെ നിലപാട്.
തിരുവനന്തപുരത്ത് പിണറായി വിജയൻറെ വാടകവീട്ടിൽ വീണയെ ചോദ്യംചെയ്യാനായിരുന്നു ഉദ്യോഗസ്ഥൻ എത്തിയിരുന്നത്. എന്നാൽ പിണറായി വിജയനെ എതിരായുള്ള പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പലയിടത്തും പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടായി. തിരുവനന്തപുരത്തെ വീടിന് മുന്നിൽ വലിയ രീതിയിൽ പ്രതിഷേധം ഉണ്ടാവുകയും പരിശോധന കഴിഞ്ഞ് ഇറങ്ങിയ ഉദ്യോഗസ്ഥരുടെ വാഹനത്തിനു നേരെ ആക്രമണം നടത്തുകയും ചെയ്തു. ഈ സംഭവത്തിൽ നിരവധി സിപിഎം പ്രവർത്തകരാണ് അറസ്റ്റിലായിരിക്കുന്നത്. ആർക്കും ജാമ്യം പോലും കിട്ടിയിട്ടില്ല.

