“ഡിഎച്ച്എസ് കാട്ടിയത് തുരപ്പൻ പണി”; ഡോ.റീനയെ രൂക്ഷമായി വിമർശിച്ച് മന്ത്രി

insight kerala

ആരോഗ്യവകുപ്പ് ഡയറക്ടർ ആയിരുന്ന ഡോ. റീനയെ കടുത്ത ഭാഷയിൽ വിമർശിച്ച് മന്ത്രി കെ മുരളീധരൻ. നിപ പരിശോധനാ ഫലം വന്നതറിഞ്ഞിട്ടും ഡി എച്ച് എസ് തന്നെ അത് മുൻകൂട്ടി അറിയിച്ചില്ലെന്നും അവർ സർക്കാരുമായി പൂർണ്ണമായി സഹകരിച്ചില്ലെന്നും മന്ത്രി കോഴിക്കോട് പറന്നു. വകുപ്പിൽ ചിലർ തുരപ്പൻ പണി കാണിക്കുന്നുണ്ട്. ഇത്തരത്തിൽ തുരപ്പൻ പണി കാണിച്ചതുകൊണ്ടാണ് ഡി എച്ച് എസ് റീനയെ മാറ്റിയതെന്നും ഇത്തരം ആളുകളെ ഇനിയും മാറ്റുമെന്നും ഇത് സർക്കാരിന്റെ വിവേചനാധികാരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഡയറക്ടറെ മാറ്റിയത് പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്ത് വരുമ്പോഴാണ് ആരോഗ്യമന്ത്രി ആവർത്തിച്ച് വിമർശിക്കുന്നത്. സർക്കാരുമായി ഡയറക്ടർ സഹകരിച്ചില്ല എന്ന് കഴിഞ്ഞദിവസം തന്നെ ആരോഗ്യമന്ത്രി പരസ്യമായി എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനും മുൻ ആരോഗ്യ മന്ത്രിമാരും ഡോ റിനയെ സ്ഥലംമാറ്റിയതിൽ എതിർപ്പുമായി രംഗത്ത് വന്നു.

Share This Article