കൊച്ചി : വിമാനം അസാധാരണമാം വിധം താഴ്ന്നു പറന്നതിനെ തുടർന്ന്
നെടുമ്പാശ്ശേരിയിൽ വീടിന്റെ മേൽക്കൂര തകർന്നു. ശാന്തിനഗർ സ്വദേശി കാട്ടുപ്പറമ്പിൽ വീട്ടിൽ സൈമൺ കെ.ജെ യുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. 8.30 നാണ് വിമാനം താഴ്ന്നു പറന്നത്. അപകട സമയത്ത് വിട്ടുടമയും ഭാര്യയും വീട്ടിലുണ്ടായിരുന്നു. ഓട് വീണ് സൈമണിൻ്റെ തോളിന് പരുക്കേറ്റു. സിയാൽ അധികൃതരെ വിവരം അറിയിച്ചതായി കുടുംബം പറഞ്ഞു.
വിമാനം താഴ്ന്നുപറന്നു; വീടിൻ്റെ മേൽക്കൂര തകർന്നു; ഗൃഹനാഥന് പരിക്ക്
