ഒന്നര വയസുകാരൻ്റെ മരണം; വീഴ്ച വരുത്തിയ ജീവനക്കാരനെ പുറത്താക്കാൻ നിർദേശം നൽകി മന്ത്രി ബിന്ദു കൃഷ്ണ

insight kerala

തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ കുഞ്ഞിന് പരിക്കേറ്റെന്ന വിവരം അമ്മൂമ്മ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിനെ അറിയിക്കുന്ന ഫോൺ സംഭാഷണം മാധ്യമങ്ങളിലൂടെ പുറത്തു വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ വനിതാ ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ വിഷയത്തിൽ അടിയന്തരമായി ഇടപെട്ടു. കുഞ്ഞിന്റെ കയ്യൊടിഞ്ഞ വിവരം അറിയിച്ചിട്ടും പരിശോധനയോ, തുടർനടപടികളോ സ്വീകരിക്കാത്ത താത്കാലിക ജീവനക്കാരനെതിരെ നടപടിക്ക് നിർദേശിച്ചു. വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ വി വിഘ്നേശ്വരി ഐഎഎസിനോട്, ജീവനക്കാരനെ ജോലിയിൽ നിന്ന് പുറത്താക്കാൻ മന്ത്രി ബിന്ദു കൃഷ്ണ നിർദേശം നൽകി.

Share This Article