“പിണറായിയെ സേവിച്ച ഉദ്യോഗസ്ഥൻ വേണ്ട,” വനം മന്ത്രിക്ക് അതൃപ്‌തി ; വകുപ്പ് PROയെ മാറ്റി

insight kerala

വനം വകുപ്പിൽ മന്ത്രി ഇടപെട്ട് ഉദ്യോഗസ്ഥനെ മാറ്റി. മന്ത്രി ഷിബു ബേബി ജോൺ അതൃപ്തി അറിയിച്ചതിനെത്തുടർന്ന് വനം വകുപ്പ് പിആർഒ ആയിരുന്ന എ സി അഭിലാഷിനെ മാറ്റി. അഭിലാഷിനെ പിആർഡി തിരികെ വിളിച്ചു. സിനി കെ തോമസ് ആണ് വനംവകുപ്പിൻ്റെ പുതിയ പി ആർ ഒ .

അഭിലാഷ് മുമ്പ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഓഫീസിലായിരുന്നു. അദ്ദേഹത്തിൻ്റെ ഓഫീസിൽ മാധ്യമവിഭാഗത്തിൽ പിആർഒ ആയിരുന്നു. പത്തുവർഷം തുടർച്ചയായി പിണറായി വിജയൻ്റെ ഓഫീസിലെ പിആർഒ ആയിരുന്നു അഭിലാഷ്. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മന്ത്രി ഷിബു ബേബി ജോൺ അതൃപ്തി അറിയിച്ചത്. പത്തുവർഷം ഇടതു സർക്കാറിൻ്റെ മുഖ്യമന്ത്രിയെ സേവിച്ച ഉദ്യോഗസ്ഥനെ തനിക്ക് വേണ്ട എന്നാണ് മന്ത്രി ഷിബു ബേബി ജോൺ നീരസം അറിയിച്ചത്. ഇക്കാര്യം ചൂണ്ടിക്കാട്ടി വനംമന്ത്രി മുഖ്യമന്ത്രി വി ഡി സതീശന് പരാതി നൽകിയിരുന്നു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ട് എ സി അഭിലാഷിനെ പിആർഡിയിലേക്ക് മടക്കിവിളിപ്പിച്ചു. പിആർഡിയിൽ ഏത് പോസ്റ്റിലക്കാണ് എന്ന് പറഞ്ഞിട്ടില്ല. പിആർഡി ഉദ്യോഗസ്ഥയായ സിനി കെ തോമസ് ആണ് പുതിയ പിആർഒ.

Share This Article