ചെന്നൈ : പ്രശസ്ത സിനിമാ സംവിധായകൻ പി ഭാരതീരാജ അന്തരിച്ചു. അന്ത്യം ചെന്നൈയിലാണ്. 84 വയസായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
വിടവാങ്ങിയത് തമിഴ് സിനിമാ ലോകത്ത് സൂപ്പർ ഹിറ്റ് പരമ്പര തീർത്ത ചലച്ചിത്ര പ്രതിഭയാണ്. നാലു പതിറ്റാണ്ട് നീണ്ടുനിന്ന സിനിമ ജീവിതം. ആറുതവണ ദേശീയ പുരസ്കാരം നേടിയിട്ടുണ്ട്. ദശാബ്ദങ്ങൾ നീണ്ടുനിന്ന ഒരു കരിയറിൽ, തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരിൽ ഒരാളായിരുന്നു ഭാരതിരാജ. രജനീകാന്ത്, കമൽഹാസൻ, ശിവാജി ഗണേശൻ എന്നിവരുൾപ്പെടെ തമിഴ് സിനിമയിലെ താര രാജാക്കൻമാർക്കൊപ്പം ഭാരതിരാജ പ്രവർത്തിച്ചിരുന്നു.
മകൻ മനോജിന്റെ അകാല വിയോഗത്തെ തുടർന്ന് ഭാരതീയ രാജ മാനസികമായി തകർന്ന നിലയിലായിരുന്നു എന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്.
അടുത്ത കാലത്തായി ആയുധ എഴുത്ത്, പാണ്ഡ്യനാട്, ഈശ്വരൻ, തിരുച്ചിത്രമ്പലം, മഹാരാജ എന്നീ ചിത്രങ്ങളിൽ അഭിനയിച്ച ഭാരതിരാജ അഭിനേതാവായും സജീവമായിരുന്നു. മോഹൻലാലും ശോഭനയും അഭിനയിച്ച തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും (2025) എന്ന ചിത്രത്തിലാണ് അദ്ദേഹം അവസാനമായി സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടത്.

