“ആ കുട്ടികളെ വനംവകുപ്പ് പൂർണമായും ഏറ്റെടുക്കും” മന്ത്രി ഷിബു ബേബി ജോൺ

insight kerala

ചിന്നക്കനാലിൽ ആനയുടെ ആക്രമണത്തിൽ മരണപ്പെട്ട സ്ത്രീയുടെ രണ്ടു കുട്ടികളെയും വനം വകുപ്പ് പൂർണമായും ഏറ്റെടുക്കുമെന്ന് മന്ത്രി ഷിബു ബേബി ജോൺ അറിയിച്ചു.

“രണ്ടു കുട്ടികളാണ് ഉള്ളത്. അച്‌ഛൻ ഉപേക്ഷിച്ചു പോയി എന്നാണ് വിവരം. അതിനാൽ അനാഥരായ രണ്ട്
കുട്ടികളുടെ ഉത്തരവാദിത്വം ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ് ഏറ്റെടുക്കും.”

“പ്രായപൂർത്തി ആകുന്നത് വരെ ഇരുവരുടേയും വിദ്യാഭ്യാസം വനം വകുപ്പ് ഏറ്റെടുക്കും.
എല്ലാ മാസവും 5000 രൂപ വീതം നൽകും.
റേഷനിംഗ് സംവിധാനം സൗജന്യമാക്കും.”

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“വനം വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ആ കുട്ടികളുടെ മെൻ്റർ ആയി നിയോഗിക്കും”

കുട്ടികളുടെ സംരക്ഷണത്തിൽ ഒരു പുതിയ മാതൃക ഇവിടെ ആരംഭിക്കുകയണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മാതാപിതാക്കൾ മരണപ്പെട്ടാൽ കുട്ടികൾ വഴിയാധാരമാകുന്ന രീതി ഉണ്ടാകില്ലെന്നും അവരുടെ സംരക്ഷണം സർക്കാർ ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.

വന്യജീവി ആക്രമണത്തിൽ പെട്ടെന്ന് ഒരു പരിഹാരം സാധ്യമല്ല.ദീർഘകാല അടിസ്ഥാനത്തിൽ മാത്രമേ പരിഹാരം സാധ്യമാകുകയുള്ളൂവെന്നും മന്ത്രി ഷിബു ബേബി ജോൺ പറഞ്ഞു.

Share This Article