” ഭരണവിരുദ്ധ വികാരം ഇല്ല. ജാതി സമവാക്യവും എസ്ഐആറും തിരിച്ചടിച്ചു”; സിപിഎം നേതൃയോഗം

insight kerala

ഒടുവിൽ തോൽവിയുടെ കാരണം സിപിഎം കണ്ടെത്തിയിരിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ ജാതി സമവാക്യവും എസ്ഐആറും തിരിച്ചടിച്ചെന്ന് സിപിഎം സംസ്ഥാന കമ്മിറ്റിയിൽ റിപ്പോർട്ട്. എസ്ഐആറുകൾ വോട്ടുകൾ നഷ്ടമാകാൻ കാരണമായി. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ റിപ്പോർട്ട് സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ചു. ഭരണവിരുദ്ധ വികാരമില്ലെന്നു റിപ്പോർട്ട്.തളിപ്പറമ്പിലെ പരാജയ കാരണം സ്ഥാനാർത്ഥി നിർണ്ണയം ആണെന്ന് റിപ്പോർട്ടിൽ പരാമർശം ഇല്ല. സർക്കാരിനെതിരായ പ്രചാരണം വോട്ടുകൾ നഷ്ടമാക്കി. ജനങ്ങളിൽ തെറ്റിദ്ധാരണയുണ്ടായി. സംസ്ഥാന സമിതി നാളെ സമാപിക്കും.

പ്ലീനം ചേർന്നേക്കില്ല

തെരഞ്ഞെടുപ്പ് പരാജയം തെറ്റ് തിരുത്താൻ പ്ലീനം ചേർന്നേക്കില്ല. പ്ളീനം ചേരണമെന്ന തീരുമാനം സംസ്ഥാന കമ്മിറ്റി എടുത്തില്ല. കേന്ദ്ര കമ്മിറ്റിയാണ് പ്ലീനം വേണമോ എന്ന് തീരുമാനിക്കുക.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article