ആകെ കടം 5.07 ലക്ഷം കോടി; വിരമിക്കൽ പ്രായം ഉയർത്തണം; കിഫ്‌ബിയെ ബജറ്റിലാക്കണം; ശമ്പള പരിഷ്‌കരണം 10 വർഷത്തിൽ മതി

insight kerala

സർക്കാർ ധവളപത്രം പുറത്തിറക്കി. നിയമ സഭയുടെ മേശപ്പുറത്ത് വച്ചു

സംസ്ഥാനത്തിൻ്റെ ആകെ കടം 5.07 ലക്ഷം കോടി രൂപയാണ്

കിഫ്‌ബിയ്ക്ക് 21000 കോടിയുടെ കടബാധ്യതയുണ്ട്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

48733 കോടി കടബാധ്യത കുടിശ്ശിക പുതിയ സർക്കാർ ഏറ്റെടുക്കുന്നു.

21670 കോടി രൂപ ജീവനക്കാരുടെ ഡി എ കുടിശ്ശിക

14387 കോടി പെൻഷൻകാരുടെ ഡി ആർ ബാധ്യത

കരാറുകാർ, സപ്ലൈക്കോ , കാരുണ്യ എന്നിവയിലെ കുടിശ്ശിക 48733 കോടി രൂപ

വികസനത്തിനുള്ള മൂലധന ചെലവ് രാജ്യത്തെ ഏറ്റവും താഴ്ന്ന നിരക്കിൽ

ട്രഷറി പ്രതിസന്ധി രൂക്ഷം

KSRTC , ജലവിഭവം എന്നിവ വലിയ നഷ്ടം നേരിടുന്ന സ്ഥാപനങ്ങൾ.

പ്രധാന നിർദ്ദേശങ്ങൾ

കേന്ദ്രമാതൃകയിൽ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണം നടപ്പാക്കണം. 10 വർഷത്തിൽ ഒരിക്കൽ ശമ്പള പരിഷ്കരണം

insight kerala

നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവത്കരിക്കണം

വിരമിക്കൽ പ്രായം ഉയർത്തണമെന്നും നിർദേശം

കിഫ്‌ബിയെ ബജറ്റിനുള്ളിൽ ആക്കണം

ബെവ്കോയും സപ്ലൈകോയും ഒറ്റ കോർപ്പറേഷനാക്കണം

അതിലൂടെ ബവ്കോയുടെ ലാഭം ഉപയോഗിച്ച് സപ്ലൈകോയുടെ നഷ്ടം നികത്താം

ആസൂത്രണ ബോർഡ് പുനസംഘടിപ്പിക്കണം

Share This Article