ആരാണ് ‘ഗൺമാൻ അനിൽ കല്ലിയൂർ’? 25 വർഷം പിണറായി വിജയനൊപ്പം; അതിന് മുമ്പ് ഇ കെ നായനാർക്കൊപ്പം

insight kerala

Special Report

പിണറായി വിജയൻ മുഖ്യമന്ത്രി ആകുന്നതിനുമുൻപ് സംസ്ഥാന സെക്രട്ടറി ആയിരുന്ന കാലം മുതൽ അദ്ദേഹത്തിൻ്റെ ഗൺമാനാണ് അനിൽ കല്ലിയൂർ എന്ന പൊലീസ് ഉദ്യോഗസ്ഥൻ. അതിനുമുമ്പ് ഇ കെ നായനാരുടെ സുരക്ഷാ ഉദ്യോഗസ്ഥൻ ആയിരുന്നു. ഇ കെ നായനാരുടെ സുരക്ഷാക്രമീകരണ റൗണ്ടിൽ ഉദ്യോഗസ്ഥനായിരുന്നു അനിൽ കല്ലിയൂർ. പോലീസ് ഉദ്യോഗസ്ഥനായിരുന്ന ഈ കാലയളവിൽ മുഴുവൻ സോഷ്യൽ മീഡിയയിൽ ഒരു പാർട്ടിപ്രവർത്തകനെ പോലെയായിരുന്നു പ്രവർത്തിച്ചിരുന്നത്. പോലീസ് ഉദ്യോഗസ്ഥന്റെ ചട്ടം ലംഘിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ഇടപെടൽ നടത്തിയതിൽ വകുപ്പ് തല നടപടിയും നേരിട്ടിട്ടുള്ള വ്യക്തിയാണ് അനിൽ കല്ലിയൂർ.

ചൈത്രാ തെരേസാ ജോണിൻ്റെ റിപ്പോർട്ട് പൂഴ്ത്തി

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

നവ കേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ എത്തുന്നതിനു മുൻപ് ഇടുക്കിയിൽ വച്ച് ഫോട്ടോ എടുക്കാൻ ശ്രമിച്ച ഒരു പ്രാദേശിക മാധ്യമപ്രവർത്തകനെ തള്ളിമാറ്റാൻ ശ്രമിച്ചും പ്രശ്നമുണ്ടാക്കിയിരുന്നു. ഓവർ ആക്ഷൻ ആണ് ഈ ഗൺമാന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്ന് മേലുദ്യോഗസ്ഥർ പല തവണ ചൂണ്ടിക്കാട്ടിയിരുന്നു. സുരക്ഷ ഉദ്യോഗസ്ഥ സംഘത്തിൽ നിന്ന് ഈ ഉദ്യോഗസ്ഥരെ മാറ്റണമെന്ന് അന്ന് എസ്പി ആയിരുന്ന ചൈത്ര തെരേസ ജോൺ റിപ്പോർട്ട് നൽകിയിരുന്നു. എന്നാൽ ആ റിപ്പോർട്ട് ആഭ്യന്തരവകുപ്പ് പൂഴ്ത്തുകയാണ് ചെയ്തത്. എന്നാൽ ഭാവിയിൽ ഭരണം മാറുമ്പോൾ തങ്ങൾക്കെതിരെ നടപടി ഉണ്ടാകാം എന്ന് മുൻകൂട്ടി കണ്ടുകൊണ്ട് സുരക്ഷ ചുമതലയിൽ നിന്ന് മാറി നിൽക്കാം എന്ന് ഇപ്പോൾ നടപടി നേരിട്ട ഈ ഉദ്യോഗസ്ഥർ തന്നെ ഉന്നത ഉദ്യോഗസ്ഥരോട് ആശങ്ക പങ്കുവെച്ചിരുന്നു. അപ്പോഴൊക്കെ ഒന്നും സംഭവിക്കില്ല എന്നും ധൈര്യമായി മുന്നോട്ടുപോകു എന്നുമായിരുന്നു മേലുദ്യോഗസ്ഥർ പറഞ്ഞിരുന്നത്. എന്നാൽ പത്തുവർഷങ്ങൾക്ക് ശേഷം ഭരണം മാറിയപ്പോൾ ആദ്യ മന്ത്രിസഭാ യോഗത്തിൽ തന്നെ യുഡിഎഫ് സർക്കാർ നടപടി സ്വീകരിച്ചു.

പഴുതടച്ച അന്വേഷണ റിപ്പോർട്ട്

വളരെ വിശദമായി എല്ലാ കാര്യങ്ങളും വ്യക്തമായി പ്രതിപാദിച്ചുകൊണ്ടാണ് SIT അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളത്. ഭാവിയിൽ ഈ ഉദ്യോഗസ്ഥർ നിയമ പോരാട്ടം നടത്തേണ്ടിവരുന്ന സാഹചര്യം മുന്നിൽകണ്ട് പഴുതടച്ചുള്ള അന്വേഷണ റിപ്പോർട്ടാണ് സമർപ്പിച്ചിരിക്കുന്നത്. ആലപ്പുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേൽക്കുന്ന സമയത്ത് അവിടെ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ലോക്കൽ പോലീസുകാരുടെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് പ്രവർത്തകർ നവകേരള യാത്ര കടന്നുപോകുന്ന വാഹനത്തിൽ സ്പർശിക്കുക പോലും ചെയ്യാതെയാണ് പ്രതിഷേധം നടത്തിയതെന്നും അവരെ പിന്മാറ്റിയ ശേഷം പുറകെ വന്ന എസ്കോർട്ട് വാഹനത്തിലെ ഗൺമാൻമാരാണ് പ്രവർത്തകരെ മർദ്ദിച്ചതെന്നും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ലോക്കൽ പോലീസ് മൊഴി നൽകിയിട്ടുണ്ട്. ഇതൊക്കെ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് ആണ് എസ്ഐടി നൽകിയിരിക്കുന്നത്.

ക്രിമിനൽ നടപടിക്ക് പിന്നാലെ ഈ ഉദ്യോഗസ്ഥർ വകുപ്പുതല നടപടിയും നേരിടേണ്ടി വരും.

Share This Article