നവകേരള യാത്രയ്ക്കിടെ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിൽ ഒടുവിൽ നടപടി ഉണ്ടായിരിക്കുന്നു. കേസിൽ പ്രതികളായ 5 ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തു. അനിൽ, സന്ദീപ്, വിപിൻ, ഷൈജു, അരുൺ, എന്നീ പോലീസുകാരെ സസ്പെൻഡ് ചെയ്ത് ഡിജിപിയുടെ ഉത്തരവ് പുറത്തിറങ്ങി.
യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്ന ആദ്യ മന്ത്രിസഭായോഗത്തിൽ പുനരന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും ചെയ്തിരുന്നു. SIT യുടെ കണ്ടെത്തലിൽ ആണ് രണ്ട് ഗൺന്മാർക്ക് പുറമേ മൂന്ന് പോലീസുകാരെ കൂടി പ്രതിചേർത്ത് റിപ്പോർട്ട് സമർപ്പിച്ചത്. ഗൺമാൻമാർ ആയിരുന്ന രണ്ട് പോലീസുകാർക്ക് പുറമേ എസ്കോർട്ടിൽ ഉണ്ടായിരുന്ന മൂന്നു പോലീസുകാരെ കൂടി ചേർത്താണ് അഞ്ചു പേരെ പ്രതിചേർത്തത്.
