ചെന്നിത്തല കടുത്ത തീരുമാനത്തിലേക്കോ? ആഭ്യന്തര മന്ത്രിസ്ഥാനവും ജോസഫ് വാഴക്കന് KPCC അധ്യക്ഷ പദവിയും ഉപാധി

insight kerala

കടുത്ത പ്രതിഷേധം തുടരുന്ന രമേശ് ചെന്നിത്തലയെ അനുനയിപ്പിക്കാൻ കോൺഗ്രസ് ശ്രമം. റെയിൽവേ സ്റ്റേഷനിൽ പ്രവർത്തകർ വൻ സ്വീകരണം ഒരുക്കി. കണ്ണേ കരളേ വിളികളോടെയാണ് പ്രവർത്തകർ എതിരേറ്റത്. വീട്ടിലെത്തിയപ്പോഴും പ്രവർത്തകർ തടിച്ചുകൂടി അഭിവാദ്യം അർപ്പിച്ചു. അതേസമയം വി ഡി സതീശൻ വീട്ടിൽ വരുന്നതിന് മുമ്പ് തന്നെ ചെന്നിത്തല മടങ്ങി.

എന്നാൽ വിഡി സതീശൻ വീട്ടിലെത്തി ചെന്നിത്തലയെ കണ്ടു. കൂടിക്കാഴ്ച അര മണിക്കൂർ നീണ്ടു. മന്ത്രിസഭയിലേക്ക് ചെറിത്തലയെ സതീശൻ ക്ഷണിക്കുകയും ചെയ്തു.

രമേശ് ചെന്നിത്തല കടുത്ത നിലപാടുകൾ സ്വീകരിക്കുമോ എന്നാണ് ആകാംക്ഷ. അതേസമയം ചില ഉപാധികൾ വച്ചിട്ടുണ്ട് എന്നും സൂചനയുണ്ട്. ആഭ്യന്തരമന്ത്രി സ്ഥാനവും ജോസഫ് വാഴക്കന് KPCC അധ്യക്ഷ പദവിയും ആവശ്യപ്പെടും

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അതേസമയം മുഖ്യമന്ത്രി പ്രഖ്യാപനത്തില്‍ രമേശ് ചെന്നിത്തല നേരിട്ടത് കടുത്ത അവഗണനയെന്ന നിലപാടില്‍ ഹരിപ്പാട്ടെ പ്രവര്‍ത്തകര്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തഴഞ്ഞതില്‍ കടുത്ത അതൃപ്തിയിലുള്ള ചെന്നിത്തല എന്ത് തീരുമാനമെടുത്താലും ഒപ്പം നില്‍ക്കുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. രമേശ് ചെന്നിത്തലക്ക് വേണ്ടി എന്തിനും തയ്യാറാണെന്നും പ്രവര്‍ത്തകര്‍ അറിയിച്ചു. രമേശ് ചെന്നിത്തലയെ നേരിട്ടാണ് പ്രവര്‍ത്തകര്‍ ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയായി വി ഡി സതീശനെ തീരുമാനിച്ച കാര്യം അറിയിക്കാന്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ തന്നെ രമേശ് ചെന്നിത്തല കടുത്ത എതിര്‍പ്പ് അറിയിച്ചിരുന്നു. അവഗണന നേരിട്ടുവെന്നായിരുന്നു ചെന്നിത്തല പറഞ്ഞത്. തുടര്‍ന്ന് തിരുവനന്തപുരത്ത് നിന്ന് അദ്ദേഹം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെട്ടു. ഇതിനിടെ രമേശ് ചെന്നിത്തല അണികളെ ഫോണില്‍ ബന്ധപ്പെട്ടു. നേതാവ് നേരിട്ടത് കടുത്ത അനീതിയെന്നായിരുന്നു പ്രവര്‍ത്തകരുടെ പൊതുവികാരം. എന്നാല്‍ പ്രതിഷേത്തിന് മുതിരരുതെന്ന് രമേശ് ചെന്നിത്തല പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി. ഇതേ തുടര്‍ന്ന്, ഹരിപ്പാട് ഇന്നലെ നടത്താനിരുന്ന പ്രതിഷേധ പ്രകടനം പ്രവര്‍ത്തകര്‍ ഉപേക്ഷിച്ചു. പാര്‍ട്ടിയാണ് എല്ലാം എന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചതായി പ്രവര്‍ത്തകര്‍ പറഞ്ഞു. വളരെ വൈകാരികമായാണ് ചെന്നിത്തല സംസാരിച്ചത്. ഒന്നിനെക്കുറിച്ചും തീരുമാനിച്ചിട്ടില്ല എന്ന് ചെന്നിത്തല പറഞ്ഞതായും അണികള്‍ പ്രതികരിച്ചു. അതേസമയം, ഗുരുവായൂര്‍ സന്ദര്‍ശനത്തിന് ശേഷം തലസ്ഥാനത്ത് തിരിച്ചെത്തിയ രമേശ് ചെന്നിത്തലക്ക് പ്രവര്‍ത്തകര്‍ വൈകാരിക സ്വീകരണമാണ് നല്‍കിയത്. കെട്ടിപ്പിടിച്ചും ചുംബിച്ചും പ്രവര്‍ത്തകര്‍ രമേശ് ചെന്നിത്തലക്കൊപ്പം തന്നെ നിന്നു. മുദ്രാവാക്യം വിളികളോടെയാണ് രമേശ് ചെന്നിത്തലയെ പ്രവര്‍ത്തകര്‍ യാത്രയാക്കിയത്.

Share This Article