പാലക്കാട് CPMൽ കൂട്ടരാജി.. സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തെ വിമർശിച്ച ഏരിയ കമ്മിറ്റി അംഗത്തെ തരംതാഴ്ത്തിയതിൽ പ്രതിഷേധിച്ച് 30 ഓളം പേർ സിപിഎമ്മിൽ നിന്ന് രാജിവെച്ചു. കഴിഞ്ഞദിവസമാണ് പാലക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറിന് പാർട്ടിയിൽനിന്ന് തരംതാഴ്ത്തിയത്.. ഏരിയ കമ്മിറ്റി യോഗത്തിൽ വച്ച് ജില്ലാ നേതൃത്തോട് കലഹിച്ചതിന്ന് പിന്നാലെയാണ് അബ്ദുൽ ഷുക്കൂറിന്റെ തരംതാഴ്ത്താൻ തീരുമാനിച്ചത്..
