പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 23 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
തിരുവനന്തപുരം മലയിൻകീഴ് കുരുവിൻമുകൾ പറയാട്ടുകോണം വിശാഖ് ഭവനിൽ രാജേഷിനെ(41)യാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ്.രമേഷ്കുമാർ ശിക്ഷിച്ചത്.
വീട്ടിൽ നിന്നും ആരോഗ്യ ഇൻഷുറൻസ് കാർഡ് എടുക്കുന്നതിന് വേണ്ടി പോയ അതിജീവിതയെ പ്രതി തട്ടിക്കൊണ്ടുപോകുകയായിരുന്നു. പ്രതി കുട്ടിയെ ഗുരുവായൂരിൽ എത്തിക്കുകയും തുടർന്ന് വാടകയ്ക്ക് വീടെടുത്ത് പീഡിപ്പിക്കുകയായിരുന്നു. 2013 ലായിരുന്നു സംഭവം.
കുട്ടിയെ കാണാനില്ലെന്ന് കട്ടി മാതാവ് നൽകിയ പരാതിയിൽ പോലീസ് അന്വേഷണം നടത്തുകയും പെൺകുട്ടിയെ തൃശൂരിൽ നിന്ന് കണ്ടെത്തുകയുമായിരുന്നു. കൗൺസിലിംഗിലാണ് അതിജീവിത പീഡനവിവരം പുറത്തുപറഞ്ഞത്.
- ഒന്നും സംഭവിച്ചില്ല; വിമർശനങ്ങളുടെ മുനയൊടിച്ച ഒന്നാം ദിനം
- ആശ്വാസം! ഇന്ന് പവർകട്ട് ഉണ്ടാകില്ല; 1024 മെഗാവാട്ട് ലഭിച്ചു
- ‘പ്രസംഗിക്കുമ്പോൾ കറണ്ട് പോയത് മനപ്പൂർവ്വം ആണോ എന്ന് അന്വേഷിക്കും’; സണ്ണി ജോസഫ്
- “മാവിൽ കല്ലെറിയാൻ ഉന്നം ഉണ്ടായിരുന്നു; അതാണ് രാഷ്ട്രീയത്തിൽ പിടിച്ചുനിർത്തുന്നത്”; പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ മുഖ്യമന്ത്രി
- സിപിഎം നേതാവ് ബേബി ജോൺ അന്തരിച്ചു






