“പട നയിച്ചവൻ നാട് നയിക്കട്ടെ” സതീശന് വേണ്ടി സംസ്ഥാന വ്യാപകമായി അണികൾ തെരുവിൽ

insight kerala

വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിൽ പ്രകടനവുമായി അണികൾ തെരുവിലിറങ്ങുന്നു. തലസ്ഥാനത്ത് ഉൾപ്പെടെ ശക്തമായ പ്രതിഷേധമാണ് നേതാക്കൾക്കെതിരെ നടക്കുന്നത്. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപം മുതൽ പുളിമൂട് ജംഗ്ഷൻ വരെ അണികൾ പ്രകടനം നടത്തി.

കോഴിക്കോടും കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രകടനങ്ങൾ നടത്തി. കെ.സി മാറി നിൽക്കണമെന്നും വിഡി നയിക്കണമെന്നും ആവശ്യപ്പെട്ട് നൂറു കണക്കിന് പ്രവർത്തകരാണ് നഗരത്തിൽ നടന്ന പ്രകടനത്തിൽ അണിനിരന്നത്.
കൊയിലാണ്ടി , ബാലുശ്ശേരി, വടകര മേഖലകളിലും വിഡിയെ അനുകൂലിച്ച് പ്രകടനങ്ങൾ നടന്നു.

കോട്ടയം പാമ്പാടിയിൽ വി‌ ഡി സതീശന് അനുകൂല പ്രകടനവുമായി കോൺഗ്രസ് പ്രവർത്തകർ തെരുവിലിറങ്ങി. തൃശൂരിലും വി. ഡി സതീശന് വേണ്ടി പ്രകടനം വിളിച്ച് അനുകൂലികൾ. പാർട്ടി ഓഫീസ് പൂട്ടി നേതൃത്വം. പ്രകടനം തുടങ്ങുന്നതിനു മുന്നോടിയായാണ് ഓഫീസ് പൂട്ടി പ്രസിഡണ്ടും സംഘവും പുറത്തുപോയത്. ഓഫീസിനു മുന്നിൽ സംഘടിച്ച് വി ഡി സതീശൻ അനുകൂലികൾ പ്രകടനം നടത്തി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

വി ഡി സതീശന് മുഖ്യമന്ത്രി ആക്കണമെന്ന് ആവശ്യപ്പെട്ട് തെരുവിലിറങ്ങി മലപ്പുറത്ത് ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ.പട നയിച്ചവൻ നാടു നയിക്കട്ടെ എന്ന മുദ്രാവാക്യം ഉയർത്തിയാണ് പ്രവർത്തകർ പ്രകടനം നടത്തിയത്.ടൗൺഹാളിൽ നിന്ന് ആരംഭിച്ച പ്രകടനം നഗരം ചുറ്റി കെഎസ്ആർടിസി ബസ്റ്റാൻഡിൽ മുന്നിൽ സമാപിച്ചു.അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പ്രവർത്തകർ മുന്നറിയിപ്പ് നൽകി .നാളെ തിരൂരിലും പ്രകടനം ആസൂത്രണം ചെയ്തിട്ടുണ്ട്

അങ്കമാലി മഞ്ഞപ്രയിൽ കോൺഗ്രസ് അനുഭാവികൾ വി.ഡി സതീശന് പിന്തുണ മായി മഞ്ഞപ്ര വടക്കുംഭാഗം ജംഗ്ഷനിൽ ഫ്ളക്സ് സ്ഥപിച്ചിരിക്കുന്നു.

Share This Article