ഫിലിം ക്രിട്ടിക്സ് അവാർഡ് 2025: മോഹൻലാൽ മികച്ച നടൻ, എക്കോ മികച്ച ചിത്രം,ഡൊമിനിക്ക് അരുൺ സംവിധായകൻ

insight kerala

തിരുവനന്തപുരം: 2025-ലെ മികച്ച സിനിമയ്ക്കുള്ള 49-ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് എം.ആർ.കെ. ജയറാം നിർമിച്ച് ദിൻജിത് അയ്യത്താൻ സംവിധാനം ചെയ്ത ‘എക്കോ’ നേടി. ഡൊമിനിക്ക് അരുൺ ആണ് മികച്ച സംവിധായകൻ (ചിത്രം: ലോകഃ ചാപ്റ്റർ വൺ ചന്ദ്ര). ‘തുടരും’, ‘ഹൃദയപൂർവം’ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മോഹൻലാൽ മികച്ച നടനായി. കല്യാണി പ്രിയദർശൻ (ചിത്രം: ലോകഃ ചാപ്റ്റർ വൺ ചന്ദ്ര), അനശ്വര രാജൻ (ചിത്രം: രേഖാചിത്രം, മിസ്റ്റർ ആൻഡ് മിസിസ് ബാച്ചിലർ) എന്നിവർ മികച്ച നടിക്കുള്ള അവാർഡ് പങ്കിടും.

കേരളത്തിൽ സംസ്ഥാന അവാർഡ് കഴിഞ്ഞാൽ അപേക്ഷ ക്ഷണിച്ച്, ജൂറി കണ്ട് നിർണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്കാരമാണിത്. 60 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷൻ പ്രസിഡന്റും ജൂറി ചെയർമാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറൽ സെക്രട്ടറി തേക്കിൻകാട് ജോസഫുമാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഡോ. ജോർജ് ഓണക്കൂർ ചെയർമാനും തേക്കിൻകാട് ജോസഫ്, ഡോ. അരവിന്ദൻ വല്ലച്ചിറ, ഡോ. ജോസ് കെ. മാനുവൽ, എ. ചന്ദ്രശേഖർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് അവാർഡുകൾ നിർണയിച്ചത്.

സമഗ്രസംഭാവനകളെ മാനിച്ച് നൽകുന്ന ചലച്ചിത്രരത്നം പുരസ്കാരം ഗായകനും സംഗീതസംവിധായകനുമായ എം.ജി. ശ്രീകുമാറിന് സമ്മാനിക്കും. സംവിധായകൻ പ്രിയദർശനാണ് റൂബി ജൂബിലി അവാർഡ്. നടനും നിർമാതാവുമായ ടി.ജി. രവി, നടനും വസ്ത്രാലങ്കാരകനുമായ ഇന്ദ്രൻസ്, ഗാനരചയിതാവും തിരക്കഥാകൃത്തും അഭിനേതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി, നിർമാതാവും നിർമാണ കാര്യദർശിയുമായ കല്ലിയൂർ ശശി, നടി ഊർമിള ഉണ്ണി, ഗായിക ബി. അരുന്ധതി എന്നിവർക്ക് ചലച്ചിത്രപ്രതിഭാപുരസ്കാരം ലഭിക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മികച്ച നവാഗത പ്രതിഭകൾ: നടി: റിയ ഷിബു (സർവം മായ), സംവിധാനം: ജിതിൻ കെ. ജോസ് (കളങ്കാവൽ), ശരൺ വേണുഗോപാൽ (നാരായണീന്റെ മൂന്നാണ്മക്കൾ), പ്രശാന്ത് വിജയ് (ഇത്തിരി നേരം), ഡോ. മനോജ് ഗോവിന്ദൻ (നോബഡി), ഷാജു വാലപ്പൻ (നിഴൽ വ്യാപാരികൾ). തിരക്കഥ: ശാന്തി (ലോകഃ ചാപ്റ്റർ വൺ ചന്ദ്ര).

മികച്ച അന്യഭാഷാ ചിത്രം: പരാശക്തി (സംവിധാനം: സുധ കൊങ്ങര പ്രസാദ്, നിർമാണം: ആകാശ് ഭാസ്കരൻ).

Share This Article