സതീശനും മരിച്ചു; തൃശ്ശൂർ വെടിക്കെട്ട് ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി

insight kerala

തൃശ്ശൂർ: തൃശ്ശൂർ മുണ്ടക്കിത്തോട് വെടിക്കെട്ടപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ലൈസൻസി സതീശനും വിടവാങ്ങി. ഇതോടെ മരിച്ചവരുടെ എണ്ണം 15 ആയി. തൃശ്ശൂർ പൂരത്തിന് 2011 മുതൽ തിരുവമ്പാടിയുടെ കരാറുകാരനാണ് സതീശൻ.

നാൽപതോളം പേരുടെ സഹായത്തോടെ സതീഷ് ഒരുക്കിക്കൊണ്ടിരുന്ന ഗുണ്ടുകളും അമിട്ടുകളുമാണ് ചൊവ്വാഴ്ച മുണ്ടത്തിക്കോട് പാടത്ത് വെടിപ്പുരകളോടെ പൊട്ടിത്തെറിച്ച് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിൽ കലാശിച്ചത്. ദുരന്തത്തിൽ സതീഷിനും ഗുരുതരമായി പൊള്ളലേറ്റിരുന്നു

Share This Article