പൂരം നടത്തണമെന്ന് തിരുവമ്പാടി കമ്മിറ്റിയിലും പൊതുവികാരം

AnilKumar BalaKrishnan

തൃശൂർ : 24 വരെ ദുഖാചരണം നടത്തുമെന്ന് തിരുവമ്പാടി ക്ഷേത്ര കമ്മിറ്റി അറിയിച്ചു. അതുവരെ ലൈറ്റ് അലങ്കാരം ഒഴിവാക്കും. ഈ ദിവസങ്ങളിൽ പറയെടുപ്പ് മാത്രം നടക്കും. 25, 26 തീയതികളിൽ പൂരം എങ്ങനെയാണോ അതുപോലെ ആഘോഷിക്കും.

നാളെ രാവിലെ ആഘോഷ കമ്മിറ്റി യോഗം ഉണ്ട്. അതിൽ ഈ തീരുമാനം അറിയിക്കുമെന്ന് തിരുവമ്പാടി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. അവർ ദേവസ്വം സ്വീകരിക്കുന്ന നിലപാടിനൊപ്പം നിൽക്കാമെന്ന് അറിയിച്ചിട്ടുണ്ട്.

വെടിക്കെട്ട് ഒഴികെയുള്ള എല്ലാ ചടങ്ങുകളും പ്രൗഢി നിലനിർത്തിക്കൊണ്ട് നടത്തും. പാറമേക്കാവ് ദേവസ്വവുമായി ഇതുമായി ബന്ധപ്പെട്ട് സംസാരിച്ചു. ഘടകക്ഷേത്രങ്ങളെയും തങ്ങളുടെ നിലപാട് അറിയിക്കും. വെടിക്കെട്ട് ദുരന്തത്തിൽ പെട്ടവർക്ക് ദേവസ്വത്തിന് ചെയ്യാൻ പറ്റുന്ന പരമാവധി സഹായം ചെയ്യുമെന്നും ഭാരവാഹികൾ വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article