തിരുവനതപുരം:
രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ബാർഗെക്ക് നോട്ടീസ് അയയ്ക്കാൻ അസാമന്യമായ തിടുക്കം കാണിച്ച തെരഞ്ഞെടുപ്പ് കമീഷൻ, കേന്ദ്ര ഭരണകക്ഷിയുടെ അനുസരണയുള്ള ഉപകരണമായി മാറുകയാണെന്ന് കമ്മ്യൂണിസ്റ്റ് പാർട്ടി സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രസ്താവിച്ചു.
തന്റെ പ്രസ്താവന സംബന്ധിച്ച് ഖാർഗെ നടത്തിയ വിശദീകരണം പാടെ അവഗണിക്കുന്നതാണ്തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപ്പാട്. വനിത സംവരണബില്ലിന്റെ പരാജയത്തെ തുടർന്ന് പ്രധാനമന്ത്രി മോദി, മറ്റെല്ലാ പാർട്ടികൾക്കും നേരെ അഴിച്ചുവിട്ട തരംതാണ കടന്നാക്രമണത്തെ കണ്ട ഭാവം പോലും കാണിക്കാത്ത തെരഞ്ഞടുപ്പ് കമ്മീഷനാണ് ഇപ്പോൾ കേന്ദ്ര സർക്കാരിന്റെ താത്പര്യ പ്രകാരം
ഖാർഗെക്കെതിരെ ഭീഷണി ഉയർത്തുന്നത്. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ബിജെപിയുടെ കാര്യനിർവഹണ സമിതിയായി ( എക്സിക്യൂട്ടീവ് കമ്മിറ്റി ) മാറുന്നത് ജനാധിപത്യ വ്യവസ്ഥയുടെ അടിത്തറയെ തന്നെ പിടിച്ചു ക്കുന്നതാണെന്ന് ബിനോയ് വിശ്വം കുറ്റപ്പെടുത്തി.
