പ്രത്യേക മന്ത്രിസഭായോഗം 10 മണിക്ക്; പൂരം നടത്തിപ്പിൽ തീരുമാനമെടുക്കും; സഹായം പ്രഖ്യാപിക്കും

AnilKumar BalaKrishnan

തൃശൂർ പൂരവെടിക്കെട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ രാവിലെ പ്രത്യേക മന്ത്രിസഭായോഗം ചേരും . പത്തുമണിക്ക് ഓൺലൈനായാണ് യോഗം ചേരുക. തൃശൂർ പൂരം ചടങ്ങുകൾ മാത്രമാക്കാൻ തീരുമാനിക്കും. പൂരം നടത്തിപ്പിലെ അന്തിമ തീരുമാനം യോഗം കൈക്കൊള്ളും. സാമ്പത്തിക സഹായം ഉൾപ്പെടെ മന്ത്രിസഭാ യോഗത്തിൽ പ്രഖ്യാപിക്കും.

നാളെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെയും ഘടക ക്ഷേത്രങ്ങളുടെയും യോഗം വിളിക്കും. നാളെ രാവിലെ പത്തരയ്ക്ക് യോഗം. ദേവസ്വം മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ നാളെ ഉന്നതലയോഗം ചേരും. ജില്ലാ കളക്ടറേറ്റിൽ ആണ് യോഗം ചേരുക. കളക്ടർ, മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article