നിതിൻ രാജിൻ്റെ കുടുംബം കോളേജിൽ ; മകനെ കൊന്നതാണെന്ന് അച്ഛൻ

insight kerala

കണ്ണൂർ :കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിൽ നിതിൻ രാജിന്റെ കുടുംബം എത്തി. അച്ഛനും സഹോദരി ഭർത്താവുമാണ് കോളേജിൽ എത്തിയത്. മകനെ കൊന്നതാണെന്ന് നിതിൻ രാജിൻ്റെ അച്ഛൻ പറഞ്ഞു. അവൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും കൊലപാതകം ആണെന്നും അച്ഛൻ ആരോപിച്ചു. എല്ലാവരും കൂടി ഉപദ്രവിച്ചു കൊലപ്പെടുത്തിയതാണെന്ന് പിതാവ് പറഞ്ഞു.

അന്വേഷണം വഴി തിരിച്ചുവിടുകയാണെന്നും യഥാർത്ഥ പ്രതികളെ പോലീസ് കണ്ടെത്തുന്നില്ല എന്നും കുടുംബം ആരോപിച്ചു. ലോൺ ആപ്പിന്റെ പേരിൽ അന്യസംസ്ഥാനത്ത് നിന്ന് ഏതാനും ചില പ്രതികളെ അറസ്റ്റ് ചെയ്യാമെങ്കിൽ എന്തുകൊണ്ട് തൊട്ടടുത്തുനിന്ന് പ്രതികളായ അധ്യാപകരെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് കുടുംബം ചോദിക്കുന്നത്.

നിതിൻ രാജ് നേരിട്ട മാനസിക ബുദ്ധിമുട്ടുകളും ദുരിതങ്ങളും വിവരിച്ചിട്ടും ആ രീതിയിൽ അന്വേഷണം മുന്നോട്ടു പോകുന്നില്ല എന്നാണ് അച്ഛനും സഹോദരി ഭർത്താവും ആരോപിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article