പ്രധാനമന്ത്രിയ്ക്ക് എതിരെ പരാതി നൽകി സിപിഎം. പ്രധാനമന്ത്രിയുടെ ദൂരദർശൻ വഴിയുള്ള പ്രസംഗത്തിന് എതിരെയാണ് സിപിഎം
തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. തമിഴ്നാട്, പശ്ചിമബംഗാൾ നിയമസഭകളിലേക്കുള്ള വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ തുറന്ന് പെരുമാറ്റച്ചട്ടം നിലനിൽക്കെ പ്രധാനമന്ത്രി രാഷ്ട്രീയ പ്രസംഗം നടത്താൻ പൊതു സംപ്രേക്ഷണ മാധ്യമമായ ദൂരദർശനെ ദുരുപയോഗം ചെയ്തത് ഗുരുതരമായ പെരുമാറ്റ ചട്ട ലംഘനമാണ്.ഈ പ്രസംഗത്തിന്റെ ഉള്ളടക്കവും സന്ദേശവും സർക്കാർ ആശയവിനിമയമായി കണക്കാക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ പാർട്ടികളെ പേരെടുത്ത് പറഞ്ഞ് നടത്തിയത് രാഷ്ട്രീയ പ്രസംഗമായിരുന്നു.
ഗ്യാനേഷ് കുമാർ ചീഫ് ഇലക്ഷൻ കമീഷണറായി ഇരിക്കുമ്പോൾ ഇത് നടക്കും.
ബിൽ അവതരിപ്പിച്ചത് മാതൃക പെരുമാറ്റചട്ടം നിലനിൽക്കുമ്പോഴായിരുന്നു എന്നും സി.പി.ഐ.എം. ജനറൽ സെക്രട്ടറി എം.എ.ബേബി ആരോപിച്ചു.
പ്രധാനമന്ത്രിയുടെ ദൂരദർശൻ വഴിയുള്ള പ്രസംഗത്തിന് എതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
