വാൽപ്പാറ ദുരന്തത്തിൽ അധ്യാപകരെ നഷ്ടപ്പെട്ട പാങ്ങ് ജിഎൽപി സ്കൂളിൽ അധ്യായന വർഷം മുടങ്ങാതിരിക്കാൻ അടിയന്തര നടപടിയുമായി സർക്കാർ

insight kerala

വാൽപ്പാറ ദുരന്തത്തിൽ അധ്യാപകരെ നഷ്ടപ്പെട്ട പാങ്ങ് ജിഎൽപി സ്കൂളിൽ അധ്യായന വർഷം മുടങ്ങാതിരിക്കാൻ അടിയന്തര നടപടിയുമായി സർക്കാർ.
പാങ്ങ് ജിയുപി സ്കൂളിലെ പ്രധാന അധ്യാപകൻ അഹമ്മദ് കുട്ടിക്ക് ജിഎൽപി സ്കൂളിൻ്റെ താത്കാലിക ചുമതല നൽകും.
സ്കൂളിൻ്റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ താത്കാലിക അധ്യാപകരെ നിയമിക്കാനും വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ അഡീഷണൽ ഡയറക്ടറുടെ മേൽനോട്ടത്തിൽ മലപ്പുറം ഡിഇഒ സുനിതക്ക് ഏകോപന ചുമതല നൽകിയതായും മന്ത്രി വി ശിവൻകുട്ടി അറിയിച്ചു.
സ്കൂൾ തുറക്കുന്നതിന് മുമ്പ് ആരോഗ്യവകുപ്പുമായി ചേർന്ന് കുട്ടികൾക്ക് കൗൺസിലിംഗ് നൽകും.

Share This Article