വൈദ്യുതി ഉപയോഗം സർവകാല റെക്കോർഡിൽ ആണെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി. 6033 മെഗാവാട്ട് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. പവർകട്ടോ , ലോഡ് ഷെഡിങ്ങോ ഇല്ല.. AC , ഫാൻ ഉപയോഗം കൂടയതും , ഗ്യാസ് ഇല്ലാത്തതിനാൽ ഇൻ്റക്ഷൻ കുക്കർ ഉപയോഗം വർധിച്ചതുമാണ് വൈദ്യൂതി ഉപയോഗം വർധിക്കാൻ പ്രധാന കാരണം. ഡാമുകളിൽ ജലനിരപ്പ് കുറഞ്ഞിട്ടുണ്ടെന്നും മെയ് മാസത്തോടെ മഴ ലഭിക്കും . അതിനാൽ വൈദ്യൂതി ഉപയോഗത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ തന്നെ പീക്ക് അവരിലെ വൈദ്യൂതി ഉപയോഗം കുറക്കാൻ ശ്രമിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു..
